സോഷ്യൽമീഡിയ കത്തിച്ച് കുഞ്ചാക്കോ ബോബന്റെ സെൽഫി. മറ്റാരുമായിട്ടല്ല. മലയാള സിനിമയിലെ സൂപ്പർതാരങ്ങൾക്കൊപ്പമുള്ള സെൽഫിയാണ് പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ
തരംഗം സൃഷ്ടിച്ചിരിക്കുന്നത്.
മഹേഷ് നാരായണന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ശ്രീലങ്കയിലാണ് താരങ്ങൾ ഇപ്പോൾ. ഫാൻ ബോയ് മൊമന്റ് എന്ന് പറഞ്ഞാണ് ചാക്കോച്ചന്റെ ചിത്രം പോസ്റ്റ് ചെയ്തത്. ബിഗ് എംസിനൊപ്പം. ഫാൻ ബായ് നിമിഷത്തിന്റെ ഏറ്റവും ഉയർന്ന ഇടത്തിൽ. ഒരു മഹേഷ് നാരായണൻ ചിത്രം.- എന്ന അടിക്കുറിപ്പിലാണ് കുഞ്ചാക്കോ ബോബൻ ചിത്രം പങ്കുവച്ചത്.
മോഹൻലാലിന്റെ തോളത്ത് കയ്യിട്ട് നിൽക്കുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തിൽ കാണുന്നത്. കൂടാതെ ഇരുവരും ഒന്നിച്ചുള്ള മറ്റ് ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്.
https://www.facebook.com/share/p/17kypACMdE/
Discussion about this post