എറണാകുളം: മതത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി, മത താൽപ്പര്യങ്ങൾ മാത്രം മുൻനിർത്തി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ജനാധിപത്യത്തിന്റെ ക്യാൻസർ ആണ് ‘മുസ്ലിം ലീഗ്’ എന്ന് ജിതിൻ കെ ജേക്കബ്. കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ പാണക്കാട് എത്തി സാദിഖ് അലി ശിഹാബ് തങ്ങളെ കണ്ടതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കോൺഗ്രസ് കുടുംബ പാർട്ടി ആണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കണമെങ്കിൽ പാണക്കാട്ട് തറവാട്ടിൽ നി്ന്നും എൻഒസി വേണമെന്നതാണ് ഇപ്പോഴത്തെ വ്യവസ്ഥ. സന്ദീപ് വാര്യർ അടിമയെപോലെ പാണക്കാട്ട് തറവാടിൽ എത്തിയത് നാം കണ്ടതാണ്. നെഹ്‌റു കുടുംബം പോലെ പാണക്കാട്ട് കുടുംബവും വിമർശനങ്ങൾക്ക് അതീതരാണ് എന്നാണ് വ്യക്തമാകുന്നത്. ഇന്ത്യ ഭരിക്കുന്ന ചക്രവർത്തിമാർ ആമോ പാണക്കാട് തങ്ങൾ കുടുംബം എന്നും അദ്ദേഹം ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കോൺഗ്രസ് പാർട്ടിയിൽ ചേരണം എങ്കിൽ ‘പാണക്കാട്ട് തറവാട്ടിൽ’ നിന്നുള്ള No Objection Certificate ( NOC) നിർബന്ധമായും ഉണ്ടാകണം എന്നതാണ് ഇപ്പോഴത്തെ കീഴ്വഴക്കം എന്ന് തോന്നുന്നു.
കോൺഗ്രസിന്റെ ‘സ്‌നേഹക്കടയിൽ’ എത്തിയ സന്ദീപ് വാരിയർ അടിമയെ പോലെ പാണക്കാട്ട് തറവാട്ടിൽ പോയി നിൽക്കുന്ന കാഴ്ച്ച നമ്മൾ കണ്ടതാണ്.
ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് സന്ദീപ് വാരിയറിന്റെ ദയനീയ അവസ്ഥയെ കുറിച്ചല്ല. മറിച്ച് ‘പാണക്കാട് കുടുംബത്തെ’ കുറിച്ച് മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചപ്പോൾ കോൺഗ്രസ്സും, മാധ്യമങ്ങളും ഉയർത്തുന്ന ‘പാണക്കാട്’ സ്തുതികളെ കുറിച്ചാണ്.
‘നെഹ്റു കുടുംബം’ പോലെ വിമർശനത്തിന് അതീതരാണ് ‘പാണക്കാട് തങ്ങൾ’ കുടുംബം എന്നാണ് കോൺഗ്രസും, മാധ്യമങ്ങളും ഇപ്പോൾ വാഴ്ത്തി പാടുന്നത്. ‘തങ്ങൾ കുടുംബം’ പറഞ്ഞാൽ അതാണ് അവസാന വാക്ക്. അതിനെ ആരും ചോദ്യം ചെയ്യരുത്…!
അല്ല, അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ.. ഇന്ത്യ ഭരിക്കുന്ന ചക്രവർത്തിമാർ ആണോ ‘പാണക്കാട് തങ്ങൾ’ കുടുംബം…?
മതത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയിട്ട്, മത താൽപ്പര്യങ്ങൾ മാത്രം മുൻനിർത്തി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ജനാധിപത്യത്തിന്റെ ക്യാൻസർ ആണ് ‘മുസ്ലിം ലീഗ്’ എന്ന മത വർഗീയ പാർട്ടി.
ഇന്ത്യയുടെ ആഭ്യന്തര സുരക്ഷക്ക് തന്നെ ഭീഷണിയാകുന്ന തരത്തിൽ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാൻ തുടങ്ങിയ മുസ്ലിം രാജ്യങ്ങളിലെ മുസ്ലിങ്ങൾക്ക് ഇന്ത്യ പൗരത്വം നൽകണം എന്ന് പറഞ്ഞ് CAA നിയമത്തിന്റെ മറവിൽ ഇവർ കാട്ടിയതും, ഹമാസ് പോലുള്ള തീവ്രവാദ സംഘടനകൾക്ക് വേണ്ടിയുള്ള അനുകൂല നിലപാടും, ഹാഗിയ സോഫിയ വിഷയത്തിൽ അടക്കം എടുത്ത നിലപാടും ഒക്കെ കൊണ്ട് തന്നെ മനസിലാക്കാം ഇവരുടെ ഉള്ളിലെ ‘താലിബാൻ മനസ്’.
‘ മുനമ്പം, പൂഞ്ഞാർ പള്ളി, ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിസ്‌ക്കാര വിവാദം, സംവരണ വിവാദം’ തുടങ്ങിയ വിഷയങ്ങളിൽ എട്ടിന്റെ പണി കിട്ടും എന്ന് മനസിലായപ്പോൾ അടവ് മാറ്റിയതാണ് ഇവർ എന്ന് ആർക്കാണ് അറിയാത്തത്..!
‘പാണക്കാട് തങ്ങൾ’ കുടുംബത്തെ വിമർശിച്ചാൽ കേരളത്തിന്റെ പൊതുസമൂഹം സഹിക്കില്ല എന്നൊക്കെയാണ് കാച്ചുന്നത്.
കോൺഗ്രസ് എന്ന പാർട്ടിയിൽ ജനാധിപത്യമല്ല മറിച്ച് അതൊരു കുടുംബ പാർട്ടി ആണെന്ന് എല്ലാവർക്കും അറിയാം. കേന്ദ്രത്തിൽ ഒരു കുടുംബത്തെ താങ്ങി നടക്കുന്നവർ, കേരളത്തിൽ മറ്റൊരു കുടുംബത്തെ താങ്ങി നടക്കുന്നു. ഈ കുടുംബങ്ങളെ ആരെങ്കിലും വിമർശിച്ചാൽ ജനാധിപത്യം തകരുമത്രെ..!
ഇന്ത്യൻ ജനാധിപത്യത്തെ താങ്ങി നിർത്തുന്നത് ”പാണക്കാട് തങ്ങൾ’ കുടുംബം ആണല്ലോ..? അവരെ വിമർശിച്ചാൽ ജനാധിപത്യത്തിന് നേരെയുള്ള അക്രമം ആണത്രെ..!
എന്തൊരു അടിമത്തം ആണ് കോൺഗ്രസുകാരേ…?. മുസ്ലിം ലീഗിന്റെ പിന്തുണ ഇല്ലെങ്കിൽ ഒരു കോൺഗ്രസ് സ്ഥാനാർഥിയും നിയമസഭ കാണില്ല എന്നത് കൊണ്ടാണ് ഈ മുട്ടിലിഴയൽ എന്നറിയാം. ആയിക്കോ, പക്ഷെ എല്ലാവരും ‘പാണക്കാട് തങ്ങൾ’ കുടുംബത്തിൽ പോയി അടിമകളെ പോലെ നിൽക്കും എന്ന് കരുതരുത്.
സന്ദീപ് വാരിയരെ ഒരു അടിമയെ പോലെ ‘പാണക്കാട് തറവാട്ടിൽ’ എത്തിച്ചത് പോലെ എല്ലാവരെയും എത്തിക്കും എന്നാണ് സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ മുസ്ലിം ലീഗ് /സുടാപ്പി അണികൾ ആവേശത്തോടെ പറയുന്നത്. കോൺഗ്രസ് അണികൾ ‘പാണക്കാട് തറവാട്’ അടിമകൾ ആയത് കൊണ്ട് അവർക്ക് ഇതൊന്നും ഒരു വിഷയമേ അല്ല. അടിമ എങ്കിൽ അടിമ, എത്ര വേണമെങ്കിലും തല്ലിക്കോ എന്ന മാനസീക അവസ്ഥയിലാണ് അവർ.
ഇന്ത്യ ജനാധിപത്യ രാജ്യം ആയതറിയാതെ കുടുംബ വാഴ്ച്ചയിലും, മത ഭരണത്തിലും അടിമകളെ പോലെ കഴിയുന്നവർ അങ്ങനെ തുടർന്നോളൂ. നിങ്ങൾ ‘പാണക്കാട് തങ്ങൾ’ കുടുംബത്തെ വാഴ്ത്തി പാടുകയോ, ‘തങ്ങളെ’ വേണമെങ്കിൽ ചക്രവർത്തിയായി കണ്ട് ആരാധിക്കുകയോ, ഒച്ചാനിച്ച് നിൽക്കുകയാ ചെയ്‌തോളൂ. അത് പക്ഷെ മറ്റുള്ളവരും ചെയ്യണം എന്ന് പറയരുത്.
മതത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയിട്ട് ജനാധിപത്യവും, മതേതരത്വവും പ്രസംഗിക്കുകയും, മത താൽപ്പര്യങ്ങൾ മാത്രം മുൻനിർത്തി പ്രവർത്തിക്കുകയും ചെയ്യുന്നതിലും വലിയ അശ്ലീലം വേറെയില്ല. മുസ്ലിം ലീഗിനെയും വിമർശിക്കും, അതിന്റെ തലപ്പത്ത് ഇരിക്കുന്നവരെയും വിമർശിക്കും, അതിപ്പോൾ ഏത് കൊമ്പിലെ കുടുംബം ആണെന്ന് പറഞ്ഞാലും ശരി.
പിന്നെ, സന്ദീപ് വാരിയരെ പാണക്കാട് കുടുംബത്തിന് മുന്നിൽ കൊണ്ട് നിർത്തിയത് പോലെ എല്ലാവരെയും ഞങ്ങൾ എത്തിക്കും എന്നൊക്കെയുള്ള നിങ്ങളുടെ വെല്ലുവിളികളിൽ തന്നെയുണ്ട് നിങ്ങൾ ആരാണ് എന്നും, നിങ്ങളുടെ ഉള്ളിൽ ഉള്ളത് എന്താണെന്നും. നിങ്ങൾ നിങ്ങളെ തന്നെ തുറന്ന് കാണിക്കുക ആണ്.
എത്രയൊക്കെ ജനാധിപത്യവും, മതേതരത്വവും പ്രസംഗിച്ചാലും ഉള്ളിൽ കിടക്കുന്ന മത ഭ്രാന്ത് ഇങ്ങനെ പുറത്ത് വരുന്നത് എന്തൊരു കഷ്ട്ടമാണ് അല്ലേ..!
ഞങ്ങൾ ജനാധിപത്യ വിശ്വാസികൾ ആണെന്ന് പറയുന്ന അശ്ലീലം നിർത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു കോൺഗ്രസുകാരെ. കോൺഗ്രസിന് നല്ലത് മുസ്ലിം ലീഗിൽ ലയിച്ച്, ‘തങ്ങൾ കുടുംബത്തിന്റെ’ കീഴിൽ ‘മതേതര’ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതാണ്
Discussion about this post