ജീവിതത്തിൽ കല്യാണം കഴിക്കേണ്ടന്നത് താൻ ആലോചിച്ചെടുത്ത തീരുമാനമാണ് എന്ന് ഐശ്വര്യ ലക്ഷ്മി .ചിന്തിക്കാനും ചുറ്റുമുള്ള വിവാഹബന്ധങ്ങൾ കാണാനും തുടങ്ങിയപ്പോഴാണ് താൻ ഇത്തരമൊരു തിരിച്ചറിവിലേക്ക് എത്തിയതെന്നും അവർ അഭിപ്രായപ്പെട്ടു. ഐശ്വര്യ ലക്ഷ്മിയുടെ പുതിയ സിനിമയായ ഹലോ മമ്മിയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലാണ് നടി വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപാടുകളെ കുറിച്ച് സംസാരിച്ചത്.
വിവാഹത്തെ കുറിച്ച് പറഞ്ഞത് വെറുതെയല്ല. ആദ്യം എല്ലാം അതായത് എട്ടാമത്തെ വയസിലും പത്താമത്തെ വയസിലും 25 -ാം വയസിലും വിവാഹം എന്നത് ഒരു സ്വപനമായിരുന്നു. എന്നാൽ, ഇപ്പോൾ അങ്ങനെയല്ലെന്നാണ് നടി പറയുന്നത്.
എന്റെ അമ്മ ഗുരുവായൂരപ്പന്റെ ഭക്തയാണ്. അതുകൊണ്ട് അവിടെ ചെറുപ്പത്തിൽ എപ്പോഴും പോവുമായിരുന്നു. അന്ന് അവിടെ കണുന്ന കല്യാണങ്ങൾ കണ്ടാണ് വിവാഹം എന്നത് സ്വപ്‌നമായി തീർന്നത്. അന്ന് എല്ലാം ഗുരുവായൂർ അമ്പലത്തിൽ താലി കെട്ടണം, തുളസിമാല വേണം എന്നൊക്കെയുള്ള പ്ലാനുണ്ടായിരുന്നു.
എന്നാൽ പിന്നീടുള്ള വളർച്ചയിലാണ് ചുറ്റുമുള്ള ഓരോ വിവാഹ ബന്ധങ്ങളും കണ്ടത്. ആളുകൾ സന്തോഷത്തിൽ അല്ലെന്നും മനസിലായി. ഇപ്പോൾ 34 വയസുണ്ട്. ഈ വർഷത്തിനിടയിൽ എനിക്കറിയാവുന്ന സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുംബമാണുള്ളത്. അവർ മലയാളികൾ അല്ല. പിന്നെയുള്ള എല്ലാവരും ഒരു അഡ്ജസ്‌മെന്റിലാണ് ജീവിതം കൊണ്ടു പോവുന്നത് എന്ന് താരം വ്യക്തമാക്കി.













Discussion about this post