പാലക്കാട്: ഇടത് സ്ഥാനാർത്ഥി ഡോ. പി സരിൻ വോട്ട് ചെയ്യാനെത്തിയ ബൂത്തിൽ വോട്ടിംഗ് യന്ത്രത്തിന് സാങ്കേതിക തകരാർ. ഇതേ തുടർന്ന് ബൂത്തിൽ വോട്ടെടുപ്പ് വൈകി. പാലക്കാട് 88ാം നമ്പർ ബൂത്തിൽ ആയിരുന്നു വോട്ടിംഗ് യന്ത്രത്തിന് സാങ്കേതിക തരകാർ അനുഭവപ്പെട്ടത്.
വിവി പാറ്റിൽ ആയിരുന്നു സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. വിവി പാറ്റിന്റെ ഡിസ്‌പ്ലേയ്ക്ക് ആയിരുന്നു തകരാർ. മോക്‌പോളിംഗ് പൂർത്തിയായതിന് പിന്നാലെ ആയിരുന്നു സാങ്കേതിക പ്രശ്‌നം ഉണ്ടായത്. ഇതേ തുടർന്ന് വോട്ടെടുപ്പ് ഒരു മണിക്കൂർ വൈകി. എട്ട് മണിയോടെയാണ് ബൂ്ത്തിൽ വോട്ടെടുപ്പ് ആരംഭിച്ചത്.
ഈ സമയം ഭാര്യയ് സൗമ്യക്ക് ഒപ്പം സരിൻ വോട്ട് ചെയ്യാൻ എത്തിയിരുന്നു. സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് ഇരുവരും അൽപ്പ നേരം കാത്ത് നിന്നുവെങ്കിലും പിന്നീട് വോട്ട് ചെയ്യാതെ മടങ്ങുകയായിരുന്നു. വോട്ട് രേഖപ്പെടുത്താൻ എത്തിയവരുടെ നീണ്ട നിര ആയിരുന്നു ബൂത്തിൽ. രാവിലെ ആറരയോടെ തന്നെ ഇവിടെ ആളുകൾ വോട്ട് ചെയ്യാൻ എത്തിയിരുന്നു.
Discussion about this post