ചെന്നൈ: മലയാള സിനിമയിൽ തനിക്ക് ഇഷ്ടമുള്ള നടന്മാരെക്കുറിച്ച് പറഞ്ഞ് തെന്നിന്ത്യൻ സൂപ്പർ താരം തമന്ന ഭാട്ടിയ. സ്വകാര്യ മാദ്ധ്യമത്തോട് സംസാരിക്കുമ്പോഴായിരുന്നു താരം മലയാളത്തിലെ പ്രിയപ്പെട്ട നടന്മാരെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇവർക്കൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും തമന്ന പറഞ്ഞു.
പെർഫോമൻസിന്റെ കാര്യം എടുത്താൽ തനിക്ക് ഫഹദിനെയാണ് ഇഷ്ടം. രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഫഹദ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹം ഉണ്ട്. ഒരു നല്ല പെർഫോമർ ആണ് അദ്ദേഹം എന്നും തമന്ന കൂട്ടിച്ചേർത്തു.
അതുപോലെ തന്നെ എനിക്ക് ഇഷ്ടമുള്ള മറ്റൊരു മലയാള നടനാണ് ദുൽഖർ. ഇന്നത്തെ തലമുറയ്ക്ക് മലയാളത്തിലെ അഭിനേതാക്കളെ പറ്റി ഒരു ധാരണ ഉണ്ടായിരുന്നു. അത് തിരുത്തിയത് ദുൽഖർ ആണ്. അദ്ദേഹം ഒരു പാൻ ഇന്ത്യൻ ആക്ടർ ആണ്. എല്ലാവർക്കും ദുൽഖറിനെ അറിയാം. എനിക്ക് ദുൽഖറിന്റെ കൂടെ അഭിനയിക്കാൻ ഇഷ്ടമാണെന്നും തമന്ന കൂട്ടിച്ചേർത്തു.
Discussion about this post