അന്യഗ്രഹപേടകമായുള്ള കൂട്ടിയിടിയിൽ നിന്ന് വിമാനം ഒഴിവായത് തലനാരിഴയ്ക്ക്. പെന്റഗണിന്റെ പുതിയ റിപ്പോർട്ടിലാണ് പുതിയ വെളിപ്പെടുത്തൽ. ന്യൂയോർക്കിന്റെ തീരം വിട്ടതിന് പിന്നാലെയാണ് യാത്ര വിമാനവും യുഎഫ്ഒയും തമ്മിൽ കൂട്ടിയിടിക്കുള്ള സാഹചര്യം ഉണ്ടായത് എന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഏത് വിമാനമാണ് കൂട്ടിയിടിക്കാനുള്ള സാഹചര്യം ഉണ്ടായത് എന്ന് വെളിപ്പെടുത്തിട്ടില്ല.
ബഹിരാകാശത്തെ അജ്ഞാത വസ്തുക്കളെ കുറിച്ചുള്ള റിപ്പോർട്ട് പുറത്ത് വിടണമെന്നുള്ള യുഎസ് ഹൗസ് നിയമവിദഗ്ധർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. 2023 മേയ് ഒന്ന് മുതൽ 2024 ജൂൺ ഒന്ന് വരെയുള്ള കാലത്തിനിടെ 757 വിവരിക്കാനാവാത്ത ആകാശ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് പെന്റഗൺ പറയുന്നു. എന്നാൽ ഈ റിപ്പോർട്ടിൽ പറയാത്ത പല കാര്യങ്ങളുണെന്നും പെന്റഗൺ വ്യക്തമാക്കി.
യാത്രാവിമാനത്തിൻറെ പൈലറ്റിൻറെയും സൈനിക വിമാനത്തിൻറെ പൈലറ്റിൻറെയുമടക്കമുള്ള ദൃക്‌സാക്ഷി മൊഴികളും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ആർക്കും പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ ഒന്നും തന്നെ സംഭവിച്ചിട്ടില്ല.
അറ്റ്‌ലാൻറിക് സമുദ്രത്തിന് മുകളിലൂടെ പറക്കവേയാണ് ഇത് സംഭവിച്ചതെന്നുമാണ് വെളിപ്പെടുത്തൽ. ,യുഎസ് സൈന്യത്തിന്റെ വ്യോമപാതയിൽ നിന്ന് ഇത്തരം 81 സംഭവങ്ങൾ ഒരു വർഷത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശക്തിയേറിയ പ്രകാശമായും, വട്ടത്തിലും വർത്തുളാകൃതിയിലും ഉള്ള പേടകങ്ങളെ കണ്ടെന്നാണ് ദൃക്‌സാക്ഷികൾ വിവരിക്കുന്നത്. ജെല്ലിഫിഷിൻറെ രൂപത്തിലാണ് പേടകം കണ്ടതെന്നും തിളങ്ങുന്ന പ്രകാശം അതിൽ നിന്ന് പുറപ്പെട്ടിരുന്നുവെന്നും മറ്റൊരു ദൃക്‌സാക്ഷി പറഞ്ഞു.
എന്നാൽ മസ്‌കിന്റെ സ്റ്റാർലിങ്ക് സംവിധാനത്തെ ചിലർ അന്യഗ്രഹ പേടകമായി തെറ്റിദ്ധരിക്കുന്നുണ്ട്. ഇതുവരെ അന്യഗ്രഹ ജീവി സാന്നിധ്യം സ്ഥിരീകരിക്കുന്ന കൃത്യമായ തെളിവുകൾ ഇതുവരെ കണ്ടെത്താനാകാത്തതിനാൽ ഒരു നിഗമനത്തിൽ എത്തിച്ചെരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
Discussion about this post