പാലക്കാട്: കഴിഞ്ഞ തവണ നഷ്ടപ്പെട്ട വിജയം ഇത്തവണ തിരികെ കൊണ്ടുവരുമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. പല്ലശ്ശനയിലെ ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അയ്യായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആയിരിക്കും ഇക്കുറി വിജയിക്കുക എന്നും അദ്ദേഹം പറഞ്ഞു.
പ്രതീക്ഷിക്കുന്നത് പോലെ അടിയൊഴുക്ക് ഉണ്ടായാൽ ഇക്കുറി വിജയിക്കും. കഴിഞ്ഞ തവണ നഷ്ടമായ വിജയം തിരികെ കൊണ്ടുവരാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. അയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആയിരിക്കും വിജയിക്കുക എന്നും അദ്ദേഹം പറഞ്ഞു.
രാവിലെ എട്ട് മണിയോടെയാണ് തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിക്കുക. ആദ്യം പോസ്റ്റൽ വോട്ടുകൾ ആയിരിക്കും എണ്ണി തുടങ്ങുക. ഇതിന് ശേഷം ഇവിഎമ്മുകൾ എണ്ണാൻ ആരംഭിക്കും. ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കുന്ന മണ്ഡലം ആണ് പാലക്കാട്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുതൊട്ട് നിരവധി സംഭവങ്ങളാണ് പാലക്കാട് അരങ്ങേറുന്നത്. ഇതിനെല്ലാം പരിസമാപ്തി വരുന്ന ദിനം കൂടിയാണ് ഇന്ന്.
Discussion about this post