പാലക്കാട്: ഉപതിരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ ശേഷിക്കേ എല്ലാ കണ്ണുകളും പാലക്കാട് മണ്ഡലത്തിലേക്ക്. പാലക്കാട് ആര് ജയിക്കുമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ.
എല്ലാ തിരഞ്ഞെടുപ്പുകളിലും ശാന്തമായി കടന്ന്‌പോകുന്ന പാലക്കാട് പതിവിന് വിപരീതമായി നിരവധി സംഭവിവാകസങ്ങളാണ് അരങ്ങേറിയത്. ഇവയിൽ പലതും രാഷ്ട്രീയ കേരളത്തെ പിടിച്ച് കുലുക്കുന്നവ ആയിരുന്നു. അതുകൊണ്ട് തന്നെ പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം മൂന്ന് മുന്നണികളെ സംബന്ധിച്ച് ഏറെ നിർണായകം ആണ്. അതേസമയം മണ്ഡലത്തിൽ ഇക്കുറി പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് കുറവാണ്. ഇത് മുന്നണികളിൽ നേരിയ ആശങ്കയ്ക്കും കാരണം ആയിട്ടുണ്ട്.
ബുധനാഴ്ച ആയിരുന്നു പാലക്കാട് മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്. 2021 ൽ നടന്ന തിരഞ്ഞെപ്പിൽ 73.71 ആയിരുന്നു പോളിംഗ് ശതമാനം. എന്നാൽ ഇക്കുറി മൂന്ന് ശതമാനം കുറഞ്ഞു. 70.51 ആയിരുന്നു പോളിംഗ് ശതമാനം. പാലക്കാട്ടേത് ഒരു അനാവശ്യ തിരഞ്ഞെടുപ്പാണ് എന്ന വികാരം ആളുകളിൽ ഉണ്ട്. ഇതാണ് പോളിംഗ് ശതമാനത്തിൽ ഇടിവുണ്ടാക്കിയത് എന്നാണ് വിലയിരുത്തൽ. അതേസമയം ബിജെപിയുടെ ശക്തികേന്ദ്രമായ പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഇക്കുറി ഉയർന്ന പോളിംഗ് ശതമാനം ആണ് രേഖപ്പെടുത്തിയത്.
Discussion about this post