പാലക്കാട്: വോട്ടെണ്ണൽ ആരംഭിക്കാൻ നിമിഷങ്ങൾ ശേഷിക്കേ സ്‌ട്രോംഗ് റൂമുകൾ തുറന്നു. വോട്ടെണ്ണുന്നതിനായുള്ള മുന്നൊരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് ഉദ്യോഗസ്ഥർ. മൂന്ന് മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് എത്തിയിട്ടുണ്ട്.
വയനാട് മണ്ഡലത്തിലാണ് സ്‌ട്രോംഗ് റൂം ആദ്യം തുറന്നത്. ഏഴ് മണിയോടെ തന്നെ ഇവിടെ സ്‌ട്രോംഗ് റൂമുകൾ തുറന്ന് നടപടിക്രമങ്ങൾ ആരംഭിച്ചു. ഏറ്റവും അവസാനം സ്‌ട്രോംഗ് റൂം തുറന്നത് പാലക്കാണ്. വോട്ടിംഗ് യന്ത്രങ്ങൾ റൗണ്ട് തിരിച്ച് ടേബിളുകളിലേക്ക് മാറ്റുകയാണ്. ഇത് പൂർത്തിയായാൽ ഉടൻ വോട്ടെണ്ണൽ ആരംഭിക്കും.
പോസ്റ്റൽ വോട്ടുകളാകും ആദ്യം എണ്ണി തുടങ്ങുക. ഇതിന് ശേഷം ഹോം വോട്ടുകളും എണ്ണും. ഇവ രണ്ടും പൂർത്തിയായ ശേഷം ഇവിഎമ്മുകൾ എണ്ണി തുടങ്ങും. ഒൻപത് മണിയാകുമ്പോൾ തന്നെ ആദ്യ ഫലസൂചകം പുറത്തുവരും.
Discussion about this post