വയനാട്: ലോക്‌സഭാ മണ്ഡലത്തിൽ ഇവിഎം വോട്ടുകൾ എണ്ണി തുടങ്ങി. പോസ്റ്റൽ വോട്ടുകളും ഹോം വോട്ടുകളും എണ്ണി പൂർത്തിയായ സാഹചര്യത്തിലാണ് ഇവിഎം വോട്ടുകൾ എണ്ണാൻ ആരംഭിച്ചത്. മണ്ഡലത്തിൽ ശക്തമായ മുന്നേറ്റം തുടരുകയാണ് കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്കാ വാദ്ര.
ഇവിഎമ്മുകൾ എണ്ണി തുടങ്ങിയപ്പോൾ പ്രിയങ്ക ഭൂരിപക്ഷം 3898 ആയി ഉയർത്തിയിട്ടുണ്ട്. പോസ്റ്റൽ വോട്ടുകൾ എണ്ണി പൂർത്തിയാക്കിയപ്പോഴും മുന്നിട്ട് നിന്നിരുന്നത് പ്രിയങ്ക ആയിരുന്നു. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മണ്ഡലം ഒരിക്കൽ കൂടി കോൺഗ്രസിനൊപ്പം നിൽക്കും എന്നാണ് വ്യക്തമാകുന്നത്.
അതേസമയം ചേലക്കരയിലും പാലക്കാടും പോസ്റ്റൽ വോട്ടുകൾ എണ്ണുന്നത് പുരോഗമിക്കുകയാണ്. ചേലക്കരയിൽ ഇടത് സ്ഥാനാർത്ഥി യുആർ പ്രദീപ് ആണ് മുന്നിട്ട് നിൽക്കുന്നത്. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ ആണ് മുന്നിട്ട് നിൽക്കുന്നത്.
Discussion about this post