തലമുടിയില്‍ ഷാംപൂ പ്രയോഗിക്കുമ്പോള്‍ സാധാരണയായി നാമെല്ലാം കണ്ടീഷണര്‍ രണ്ടാമതായാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇനിമുതല്‍ ആദ്യം കണ്ടീഷണര്‍ ഉപയോഗിച്ചുനോക്കൂ. ഷാംപൂവിന് മുമ്പ് കണ്ടീഷണര്‍ ഉപയോഗിക്കുന്നത് വളരെ യുക്തിരഹിതമാണെന്ന് തോന്നുമെങ്കിലും അത്തരത്തില്‍ ചെയ്യുന്നത് മുടിക്ക് നല്ലതാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.
പ്രയോജനങ്ങള്‍ പലത്
ഷാംപുവിന് ് മുമ്പ് നിങ്ങളുടെ മുടി കണ്ടീഷന്‍ ചെയ്താല്‍, ഭാരവും എണ്ണമയവും നീക്കി മുടി കൂടുതല്‍ മിനുസമുള്ളതാക്കും. ഇതിനായി ആദ്യം കുറച്ച് നേരം കണ്ടീഷണര്‍ പുരട്ടി ഇരിക്കണം ശേഷം അത് കഴുക്കി കളഞ്ഞതിന് ശേഷമായിരിക്കണം മുടി ഷാംപൂ ചെയ്ത് കഴുകേണ്ടത്.
ഷാംപൂവിലെ രാസവസ്തുക്കളില്‍ നിന്നും നിന്നും സംരക്ഷിക്കാന്‍ കണ്ടീഷണറുകള്‍ക്ക് സാധിക്കുന്നതിനാല്‍ ഇത് തലയോട്ടിയിലെ ഈര്‍പ്പവും സ്വഭാവികതയും സംരക്ഷിക്കുന്നതിന് കാരണമാകും.
ഷാംപൂ മൂലം നമ്മുടെ തലമുടി പൊട്ടുന്നതായി തോന്നുകയും ചെയ്യും. എന്നാല്‍ കണ്ടീഷനിംഗ് ഇത് കുറയ്ക്കുകയും കഴുകിയ ശേഷം കൂടുതല്‍ തിളക്കമുള്ളതും മൃദുവായതുമായ മുടി നല്‍കുകയും ചെയ്യുന്നു.
കണ്ടീഷനിംഗിന് നിങ്ങളുടെ മുടിയുടെ ഘടനയും നിറവും മെച്ചപ്പെടുത്താന്‍ സഹായിക്കും
ഷാംപൂവിനെക്കാള്‍ നന്നായി മുടി വൃത്തിയാക്കുന്നു
ഇത്രയും നേട്ടങ്ങളുള്ളതിനാല്‍ വൃത്തിയുള്ളതും തിളക്കമുള്ളതും ഫ്രിസ് ഇല്ലാത്തതുമായ മുടി ലഭിക്കുന്നതിന് ഷാംപൂവിന് മുമ്പും ശേഷവും കണ്ടീഷണര്‍ ഉപയോഗിക്കുന്നതാണ് ഉചിതം.
Discussion about this post