നീണ്ട നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാള സിനിമ ലോകത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നസ്രിയ നസീം. ബാലതാരമായാണ് നസ്രിയയുടെ കടന്നു വരവ്. ഇതിനിടെ ടി വി ഷോകളിലൂടെ അവതാരകയായും പ്രേക്ഷരുടെ പ്രശംസ പിടിച്ചു പറ്റി. നസ്രിയ നടിയായി ശ്രദ്ധേയമായത് നേരം, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡെയ്സ്, കൂടെ എന്നിവയിലൂടെയാണ്. ഈ സിനിമകൾ വെറും ഹിറ്റുകൾ മാത്രമായിരുന്നില്ല വൻ ഹിറ്റുകളായിരുന്നു. പിന്നീട് നടൻ ഫഹദ് ഫാസിലുമായി വിവാഹിതയായ നസ്രിയ സിനിമയിൽ നിന്ന് കുറച്ചുകാലത്തെ ഇടവേള എടുത്തു. ഇപ്പോഴിതാ സൂക്ഷമ ദർശിനി എന്ന സിനിമയിലൂടെയാണ് താരം തിരിച്ച് സിനിമാ ലോകത്തേക്ക് എത്തിയിരിക്കുന്നത്.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ നസ്രിയ പറഞ്ഞ പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ഫഹദിനും എനിക്കും വീട്ടിൽ നിന്ന് ഇറങ്ങാൻ മടിയാണ് . സ്വന്തം വീട്ടിൽ തന്നെ ഇരിക്കാനാണ് ഞങ്ങൾക്ക് ഏറെ ഇഷ്ടം. എവിടെ പോയാലും ഞങ്ങൾ നമ്മുടെ വീട് , ബാൽക്കണി എന്ന് ഇങ്ങനെ പറഞ്ഞിരിക്കും. വീട്ടിൽ ഉള്ള ദിവസം ആരോടും പറയില്ല. ഫോൺ ഓഫ് ചെയ്ത് വെയ്ക്കും. വീട് എന്നത് താമസിക്കാൻ മാത്രമുള്ളതല്ല. അത് ഞങ്ങളുടെ സ്‌പെയ്‌സ് കൂടിയാണ്. ആ സ്‌പെയിസിനോടാണ് ഞാനും ഷാനുവും അഡിക്റ്റ് ആയിട്ടുള്ളത് എന്ന് താരം വ്യക്തമാക്കി.
ഞങ്ങൾ എപ്പോഴും യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. ഒരു യാത്ര പോവാൻ ഞങ്ങൾ പ്ലാൻ ചെയ്യുന്നത് ആ സ്ഥലത്ത് എപ്പോൾ പോയി ഇറങ്ങണം എന്ന് മാത്രമേ തീരുമാനിക്കൂ. അവിടെ ചെന്ന് ഇറങ്ങിയാൽ പിന്നെ എവിടെ പോവും എന്ന് ഒന്നും ഒരു പ്ലാൻ ഞങ്ങൾക്ക് ഇല്ല. തോന്നുന്നിടത്ത് എല്ലാം പോവുകയാണ് ചെയ്യുന്നത് എന്നും നസ്രിയ കൂട്ടിച്ചേർത്തു.
Discussion about this post