കൊച്ചി: നടി സ്വാസികയ്‌ക്കെതിരെ വിവാദപരാമർശവുമായി മുകേഷ് ഉൾപ്പെടെയുള്ള പ്രമുഖ നടൻമാർക്കെതിരെ പീഡനക്കേസ് നൽകിയ നടി.സ്വാസിക എങ്ങനെയാണ് സിനിമയിൽ വന്നതെന്ന് പരിശോധിക്കൂ എന്ന രീതിയിലായിരുന്നു പരാമർശം. ജയസൂര്യയും മുകേഷും അങ്ങനെ ചെയ്യില്ലെന്ന് സ്വാസികയ്ക്ക് എങ്ങനെ അറിയാം? ആ അവസ്ഥയിലൂടെ കടന്നുപോയത് ഞാനാണ്. അവർ എങ്ങനെയാണ് സിനിമയിൽ എത്തിയതെന്ന് പരിശോധിച്ച് നോക്കൂയെന്ന് നടി പറഞ്ഞു. സാധാരണജനങ്ങളെല്ലാം കൂടെ ഉണ്ടായിരുന്നു. എന്തിനും തയ്യാറായി നിൽക്കുന്ന സ്വാസികയെ പോലുള്ളവർ എനിക്കെതിരെ നിന്നു,കാശിനുവേണ്ടിയാണ് ഞാൻ അത്തരത്തിൽ ചെയ്തതെന്ന് അവർ പറഞ്ഞു.സ്വാസികയുടെ നിലപാടാണ് ഞാൻ സ്വീകരിച്ചിരുന്നതെങ്കിൽ എനിക്കും മലയാള സിനിമയിൽ പിടിച്ച് നിൽക്കാമായിരുന്നു. ജയസൂര്യയും മുകേഷും അങ്ങനെ ചെയ്യില്ലെന്ന് സ്വാസികയ്ക്ക് എങ്ങനെ അറിയാം? ആ അവസ്ഥയിലൂടെ കടന്നുപോയത് ഞാനാണ്. അവർ എങ്ങനെയാണ് സിനിമയിൽ എത്തിയതെന്ന് പരിശോധിച്ച് നോക്കൂ. സ്വാസിക ഒരു സീരിയൽ നടിയായിരുന്നു. ഞാൻ കാശിന് വേണ്ടി ഒരു പരിഹാരത്തിനും അഡ്ജസ്റ്റമെന്റിനും പോയിട്ടില്ല. കാശിന് വേണ്ടി സ്വാസിക പോകുന്ന പോലെ എനിക്കും പോകാമെന്ന് നടി പറയുന്നു.
ഇത്കൂടാതെ മുകേഷ് ഉൾപ്പെടെയുള്ള പ്രമുഖ നടൻമാർക്കെതിരെയുള്ള ലൈംഗിക ആരോപണ പരാതികൾ പൂർണമായി പിൻവലിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. നടൻമാരായ മുകേഷ് എം.എൽ.എ, ജയസൂര്യ, ബാലചന്ദ്രമേനോൻ, ഇടവേള ബാബു എന്നിവരടക്കം ഏഴുപേർക്കെതിരേയായിരുന്നു നടി പീഡന പരാതി നൽകിയത്. എന്നാൽ, ഇതിൽ കാര്യമായ അന്വേഷണം നടത്തുന്നതിന് പകരം, തന്നെ കുടുക്കുകയാണ് ചെയ്തതെന്നും നടി പറയുന്നു.
തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയ്യാറായില്ലെന്നും സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നും ഇവർ ആരോപിക്കുന്നു. മാദ്ധ്യമങ്ങളിൽ നിന്ന് പോലും പിന്തുണ ലഭിച്ചില്ല.15 വർഷം മുൻപ് നടന്ന സംഭവത്തിലാണ് ഞാൻ കേസ് കൊടുത്തത്. അന്ന് എനിക്ക് പരാതിയുമായി രംഗത്തെത്താൻ കഴിയാത്ത സാഹചര്യമായിരുന്നു. അതുകൊണ്ട് കേരളം വിട്ട് പോകുകയായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയത്. സിനിമയിൽ പഴയ അവസ്ഥയാണെന്ന് അപ്പോഴാണ് മനസിലായത്. അങ്ങനെ കേസുമായി മുന്നോട്ട് വരികയായിരുന്നുവെന്ന് നടി പറയുന്നു.
തന്റെ ബന്ധുകൂടിയാണ് തനിക്കെതിരേ പോക്സോ കേസ് പരാതി നൽകിയത്. എന്നാൽ, താനവരെ സാമ്പത്തികമായി സഹായിക്കുക മാത്രമാണ് ചെയ്തത്. ഇതിന് പുറമെ ഒരിക്കൽ തന്റെ മുഖത്ത് ഒരാൾ ആസിഡ് ഒഴിക്കാൻ വരുന്നുവെന്ന് പറഞ്ഞ് ആ കുട്ടി തന്റെയടുത്ത് ഓടിവന്നപ്പോൾ ആ യുവാവിനെ പോലീസിനെ കൊണ്ട് പിടിപ്പിച്ചത് ഞാനാണ്. അത്രമാത്രം അവരെ സംരക്ഷിക്കുക മാത്രമാണ് ഞാൻ ചെയ്തതെന്നും നടി പറഞ്ഞു.
Discussion about this post