മുംബൈ: പ്രശസ്ത സംഗീതജ്ഞനായ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹബന്ധം വേര്‍പെടുത്തുകയാണ് എന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകര്‍ അറിഞ്ഞത്. 29 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും പിരിഞ്ഞത്. എന്നാല്‍, ഇതിന് പിന്നാലെ തന്നെ റഹ്മാനും അദ്ദേഹത്തിന്റെ ബാസിസ്റ്റ് മോഹിനി ഡേയും തമ്മില്‍ ബന്ധത്തില്‍ ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അപകീർത്തികരമായ ഉള്ളടക്കവും വിവാഹമോചനവുമായി ബന്ധപ്പെട്ട് കെട്ടിച്ചമച്ച കഥകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമപരമായ നോട്ടീസ് അയച്ചുകൊണ്ട് റഹ്മാൻ
പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ, വിവാഹമോചനത്തെക്കുറിച്ചും പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്കുമെതിരെ മൗനം വെടിഞ്ഞ് മുന്നോട്ട് വന്നിരിക്കുകയാണ് റഹ്മാന്റെ മുന്‍ഭാര്യ സൈറ ബാനു.
ആരോഗ്യപരമായ കാരണങ്ങളാൽ താൻ മുംബൈയിലേക്ക് താമസം മാറിയതായി സൈറ വെളിപ്പെടുത്തി. അതുകൊണ്ടാണ് താന്‍ അദ്ദേഹത്തില്‍ നിന്നും മാറിയത്. അദ്ദേഹത്തിനെതിരെ മോശമായി ഒന്നും പറയരുതെന്ന് യൂട്യൂബർമാരോടും മാദ്ധ്യമങ്ങളോടും താന്‍ അഭ്യർത്ഥിക്കുകയാണ്. അദ്ദേഹം ഒരു രത്നമാണ്. ലോകത്തിലെ ഏറ്റവും നല്ല മനുഷ്യനാണ്. എൻ്റെ ആരോഗ്യപ്രശ്‌നങ്ങൾ കാരണം മാത്രമാണ് തനിക്ക് ചെന്നൈ വിടേണ്ടി വന്നത്. അദ്ദേഹത്തിൻ്റെ ചെന്നൈയിലെ ജോലിത്തിരക്കുകൾ കൊണ്ട് അത് സാധ്യമാകുമായിരുന്നില്ല എന്നും സൈറ പറഞ്ഞു.
അദ്ദേഹത്തിന്റെ പേര് ദയവായി കളങ്കപ്പെടുത്തരുത് എന്നും അവർ കൂട്ടിച്ചേര്‍ത്തു. “എൻ്റെ ജീവിതത്തിൽ ഞാൻ അദ്ദേഹത്തെ വിശ്വസിക്കുന്നു. അത്രമാത്രം ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു. അത്രമാത്രം അദ്ദേഹവും എന്നെ സ്നേഹിക്കുന്നു. തെറ്റായ ആരോപണങ്ങൾ അവസാനിപ്പിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്’ – സൈറ വ്യക്തമാക്കി.
Discussion about this post