വിഴിഞ്ഞം: തിരക്കേറിയ റോഡിൽ ബൈക്കോടിച്ച് ആറുവയസുകാരൻ. കഴക്കൂട്ടം-കാരോട് ബൈപ്പാസിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് കാരോട് ബൈപ്പാസിൽ മുക്കോല റൂട്ടിൽ കുട്ടിക്ക് ബൈക്കിന്റെ നിയന്ത്രണം നൽകി ബന്ധുവിന്റെ സാഹസം
ആറുവയസുകാരനെ ബന്ധുവാണ് ബൈക്കോടിക്കാൻ പരിശീലിപ്പിച്ചത്. സംഭവത്തിൽ പാറശ്ശാല സ്വദേശിയുടെ ലൈസൻസും ബൈക്കിന്റെ രജിസ്‌ട്രേഷനും റദ്ദാക്കുമെന്ന് തിരുവനന്തപുരം ആർടിഒ കെ ബിജുമേനോൻ വ്യക്തമാക്കി. കുട്ടിയുടെ ജീവന് തന്നെ അപകടമാകുന്ന തരത്തിൽ ബോധപൂർവ്വം ബൈക്കിന്റെ നിയന്ത്രണം നൽകിയതിനാണ് നടപടിയെന്ന് ആർടിഒ പറഞ്ഞു.
പിന്നിലിരുന്ന ബന്ധു ബൈക്കിന്റെ ഹാൻഡിൽ കുട്ടിക്ക് നൽകിയാണ് പരിശീലനം നൽകിയത്. അവധി ദിവസമായതിനാൽ ധാരാളം വാഹനങ്ങൾ ഈ റൂട്ടിലുണ്ടായിരുന്നു. മറ്റ് യാത്രക്കാർ ഇതിന്റെ വിഡിയോ പകർത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇരുവരും ഹെൽമെറ്റും ധരിച്ചിരുന്നില്ല.
Discussion about this post