നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് ബാത്ത്‌റൂമുകൾ. പ്രാഥമികകാര്യങ്ങൾ നിർവഹിക്കാനും വ്യക്തിശുചിത്വം പാലിക്കാനും ബാത്ത്‌റൂമുകൾ കൂടിയേ തീരു. ബാത്ത് റൂമുകൾ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷികമാണ്. അല്ലെങ്കിൽ ബാത്ത്‌റൂമിലെ അണുക്കൾ മൂലം നമുക്ക് പല അസുഖങ്ങളും വന്നേക്കാം.
ബാത്ത്‌റൂം ഉപയോഗിക്കുമ്പോൾ നാം പലരും പിന്തുടരുന്ന ഒരു ശീലം തെറ്റാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മലവിസർജ്ജനം നടത്തി കഴിഞ്ഞ ശേഷം ടോയ്‌ലറ്റ് സീറ്റ് തുറന്ന് വച്ച് ഫ്‌ളഷ് ചെയ്യുന്ന ശീലമാണ് നാം എല്ലാവരും ഒഴിവാക്കേണ്ടത്. ടോയ്‌ലറ്റ് സീറ്റ് തുറന്ന് വച്ച് ഫ്‌ളഷ് ചെയ്യുന്നത് മലത്തിലെ ബാക്ടരീരിയ ഉൾപ്പെടെയുള്ള അണുക്കൾ മുകളിലേക്ക് ഉയർന്ന് വരാൻ കാരണമാകുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
വായുവിലേക്ക് അണുക്കളുടെ ഒരു പ്രവാഹമുണ്ടാക്കാൻ ടോയ്ലറ്റ് ഫ്ളഷിന് സാധിക്കും. സീറ്റ് അടച്ചു വച്ചില്ലെങ്കിൽ ഈ അണുക്കൾ ബാത്ത്റൂമിൽ ഇരിക്കുന്ന ടവൽ റാക്കുകളിലും സിങ്ക് ഹാൻഡിലുകളിലും, എന്തിന് പല്ല് തേയ്ക്കുന്ന ബ്രഷിൽ വരെ പറ്റിപിടിച്ച് ഇരിക്കും. അവയെല്ലാം തൊടുകയും ഉപയോഗിക്കുകയും ചെയ്യുന്നതോടെ അണുക്കൾ നിങ്ങളുടെ ശരീരത്തിനുള്ളിലെത്തുകയും ചെയ്യും.
Discussion about this post