ഇത്തവണത്തെ ബിഗ് ബോസ് ഷോയിലെ എല്ലാവരുടെയും ഏറ്റവും പ്രിയപ്പെട്ട ജോഡികളായിരുന്നു അര്‍ജുനും ശ്രീതുവും. ബിഗ് ബോസ് ഷോയില്‍ വച്ചുള്ള ഇരുവരുടെയും അടുപ്പം കണ്ട് ഇരുവരും പ്രണയത്തിലാണ് എന്ന് ചർച്ചകൾ വന്നിരുന്നു. ശ്രീജുന്‍ എന്ന ഹാഷ്ട ടാഗും ട്രെന്റിങ് ആയി. എന്നാല്‍, പിന്നീട്, ഷോയില്‍ നിന്നും പുറത്തു വന്നതിനു പിന്നാലെ തങ്ങളുടേത് സൗഹൃദം മാത്രമാണെന്ന് പ്രതികരിച്ചിരുന്നു.
ബിഗ് ബോസ് ഷോ കഴിഞ്ഞതിനു ശേഷവും നിന്ന് പുറത്തിറങ്ങിയതിന് ശേഷവും അര്‍ജുനും ശ്രീതുവും ഒരുമിച്ച് പല ആഡ് ഷൂട്ടുകളും നടത്തിയിരുന്നു. കപ്പിള്‍ ഫോട്ടോകള്‍ ഓരോന്ന് പുറത്ത് വരുമ്പോഴും
ഇരുവരും റിയല്‍ ലൈഫിലും ഒന്നിച്ചു കാണണം എന്ന ആഗ്രഹം പറഞ്ഞു കൊണ്ട് ആരാധകര്‍ എത്താറുണ്ട്.
ഈ സാഹചര്യത്തിലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞു എന്ന തലത്തിലുള്ള ഫോട്ടോകള്‍ പ്രചരിയ്ക്കുന്നത്. കതിര്‍മണ്ഡപത്തില്‍ ശ്രീതുവിനെ റൊമാന്റിക് ആയി നോക്കുന്ന അര്‍ജുനെയും നാണിച്ച് ചിരിക്കുന്ന ശ്രീതുവിനെയും ചിത്രത്തില്‍ കാണാം. പിന്നില്‍ ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായ ശരണ്യ ആനന്ദും രതീഷും സിജോയും എല്ലാം ഉണ്ട്. ഇതോടെ, ഇത് വിവാഹം തന്നെയാണെന്ന് ആരാധരില്‍ ചിലര്‍ ഉറപ്പിച്ചിരിക്കുകയാണ്.
എന്നാല്‍ ഈ ചിത്രങ്ങളുടെ പിന്നിലെ സത്യം മറ്റൊന്നാണ്. അര്‍ജുനും ശ്രീതുവും ഒന്നിക്കുന്ന പ്രിയതമ എന്ന മ്യൂസിക് ആല്‍ബത്തിന്റെ ടൈറ്റില്‍ ടീസറിന്റെ ചിത്രങ്ങള്‍ ആണ് പുറത്തുവന്നത്. സ്‌കൈകോഡ് മ്യൂസിക്കിന്റെ ബാനറില്‍ ശരണ്യ ആനന്ദ് നിര്‍മിയ്ക്കുന്ന ആദ്യത്തെ മ്യൂസിക് ആല്‍ബം എന്ന പ്രത്യേകതയും പ്രിയതമയ്ക്കുണ്ട്. വിനു വിജയ് സംവിധാനം ചെയ്യുന്ന മ്യൂസിക് ആല്‍ബത്തിന് വേണ്ടി വിനീത് ശ്രീനിവാസന്‍ ആണ് പാടുന്നത്. ആല്‍ബത്തിന്റെ ആദ്യ സോംഗ് ഷൂട്ടിങ് കഴിഞ്ഞ സന്തോഷം ശരണ്യ ആനന്ദ് നേരത്തെ പങ്കുവച്ചിരുന്നു.
Discussion about this post