മുംബൈ: വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ചർച്ചയാകുന്നതിനിടെ ഐശ്വര്യ റായിയെ പ്രശംസിച്ച് അഭിഷേക് ബച്ചൻ. ഉത്തരവാദിത്തമുള്ളതും ത്യാഗമനോഭാവമുള്ളതുമായ അമ്മയായതിന് ഐശ്വര്യ റായിയോട് എന്നും നന്ദിയുണ്ടെന്ന് അഭിഷേക് ബച്ചൻ പറഞ്ഞു. തന്റെ വീട്ടില്‍ താന്‍ ശെരിക്കും ഭാഗ്യവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എന്‍റെ വീട്ടിലെ അന്തരീക്ഷം നോക്കിയാല്‍, ഞാന്‍ ശരിക്കും ഭാഗ്യവാനാണ്. എനിക്ക് സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നു. കാരണം ഐശ്വര്യ ആരാദ്യയ്ക്ക് വേണ്ടി വീട്ടിലുണ്ട്. അതുകൊണ്ടാണ് എനിക്ക് അതിന് കഴിയുന്നത്. അതിന് അവളോട് അകമഴിഞ്ഞ നന്ദിയുണ്ട്. എന്നാല്‍ കുട്ടികള്‍ അത് ഒരു മൂന്നാം കക്ഷിയെപ്പോലെ കാണണം എന്നില്ല. അവര്‍ എപ്പോഴും നമ്മളെ മാതാപിതാക്കളായെ കാണുകയുള്ളൂ’- അഭിഷേക് പറഞ്ഞു.
കുട്ടിക്കാലത്ത് മാതാപിതാക്കള്‍ തന്റെ അടുത്ത് ഇല്ലെന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കാൻ ആഗ്രഹിച്ചപ്പോൾ താൻ ജനിച്ചപ്പോൾ തന്നെ അമ്മ സിനിമ അഭിനയം നിർത്തി. അച്ഛൻ അടുത്തില്ലാത്തതിന്‍റെ ഒരു കുറവും തങ്ങൾക്കനുഭവപ്പെട്ടിട്ടില്ല. അങ്ങനെ അധികം ശൂന്യത ഒന്നും അച്ഛൻ ഉണ്ടാക്കിയിട്ടുമില്ല..മിക്കവാറും, ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് വരാൻ അദ്ദേഹം ശ്രമിക്കാറുണ്ടെന്നും അഭിഷേക് പറഞ്ഞു.
Discussion about this post