തിരുവനന്തപുരം: പുതിയ അപ്‌ഡേറ്റുകള്‍ കൊണ്ട് വാട്‌സ്ആപ്പ് എന്നും ഉപയോക്താക്കളെ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും അത്തരത്തില്‍ ഞെട്ടിക്കുന്ന ഫീച്ചര്‍ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. എന്താണെന്നല്ലേ… സാധാരണ ഒരു വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ടാല്‍ ആരൊക്കെ അത് കണ്ടെന്ന് ഇടയ്ക്കിടെ എടുത്തുനോക്കുന്നവരാണ് നമ്മളിൽ പലരും. ഇതിനിടയില്‍ വാട്‌സ്ആപ്പില്‍ മെൻഷൻ ഓപ്ഷൻ അവതരിപ്പിച്ചത് വന്‍ ഹിറ്റായി മാറിയിരുന്നു. ഇതിന് പിന്നാലെ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. പുതിയ അപ്ഡേറ്റിലൂടെ ഒരു സ്റ്റാറ്റസ് ഇട്ടാൽ ഐ ഐ മുതൽ ഒരു വ്യക്തിയെ മാത്രമല്ല, ഇനി മുതൽ ഗ്രൂപ്പിനെയും മെൻഷൻ ചെയ്ത് ടാഗ് ചെയ്യാനാകും.
വാട്‌സ്ആപ്പിന്‍റെ ബീറ്റ പതിപ്പിലാണ് സ്റ്റാറ്റസിലെ ഗ്രൂപ്പ് ചാറ്റ് മെന്‍ഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ അഞ്ച് വ്യക്തികളെ മാത്രമാണ് ഒരു സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാൻ സാധിക്കുക. എന്നാല്‍ ഗ്രൂപ്പുകളെ മെൻഷൻ ചെയ്യാനുള്ള അവസരം ലഭിക്കുന്നതിലൂടെ വ്യക്തികളെ പ്രത്യേകം സ്റ്റാറ്റസുകളിൽ മെൻഷൻ ചെയ്യേണ്ടതില്ല. ഗ്രൂപ്പിനെ മെൻഷൻ ചെയ്യുന്നതിലൂടെ അംഗങ്ങൾക്ക് മെൻഷനെക്കുറിച്ച് അറിയിപ്പും ലഭിക്കും. ഇതിലൂടെ അംഗങ്ങൾക്ക് സ്റ്റാറ്റസ് കാണാനാകും.
അതേസമയം ഗ്രൂപ്പ് ചാറ്റുകൾ സൈലന്‍റാക്കി വെയ്ക്കുന്നവർക്ക് ഗ്രൂപ്പിനെ മെൻഷൻ ചെയ്ത നോട്ടിഫിക്കേഷൻ ലഭിക്കില്ല.
Discussion about this post