തിരുവനന്തപുരം: വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഇടനിലക്കാരെ നിയന്ത്രിക്കാൻ ഒരുങ്ങി മോട്ടോർ വാഹനവകുപ്പ്. ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഇനിമുതൽ ഏജന്റുമാർക്ക് പ്രവേശനമില്ല.ഗതാഗത കമ്മീഷണറുടെതാണ് പുതിയ ഉത്തരവ്. കൈക്കൂലിയും അഴിമതിയും ഉൾപ്പെടെ തടയാനാണ് പുതിയ ഉത്തരവ്. വാഹന ഫിറ്റ്നസ് ടെസ്റ്റിംഗ് ഗ്രൗണ്ടുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വാഹന ഉടമയ്ക്കോ ഡ്രൈവർക്കോ മാത്രമേ ഇനിമുതൽ പ്രവേശനം അനുവദിക്കൂ. ഡ്രൈവറാണ് പ്രവേശിക്കുന്നതെങ്കിൽ യൂണിഫോമും നിർബന്ധമാക്കി.
സാധാരണഗതിയിൽ ടെസ്റ്റിംഗ് ഗ്രൗണ്ടിലേക്ക് ഏജന്റുമാർ ഉൾപ്പടെയാണ് പോകുന്നത്. ഇവർ എംവിഡിയുമായി നേരത്തെ തന്നെ ബന്ധം സ്ഥാപിക്കുകയും കൈക്കൂലി നൽകി ടെസ്റ്റ് പാസാക്കുകയും ചെയ്യുന്ന പ്രവണത ചിലയിടങ്ങളിലെങ്കിലും ഉണ്ടായിരുന്നു. ഗതാഗത മന്ത്രിയുൾപ്പടെയുള്ളവർ ഇത് നേരത്തെ തന്നെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള ഏജന്റുമാർക്ക് പ്രവേശനം ഗ്രൗണ്ടിലേക്കുള്ള പ്രവേശനം നിഷേധിച്ചുകൊണ്ട് ഉത്തരവ് വരുന്നത്.
ടെസ്റ്റിന് ഒരു ദിവസം അനുവദിക്കുന്ന ആളുകളുടെ എണ്ണം 40 ആയി ചുരുക്കണമെന്നതാണ് മറ്റൊരു പ്രധാന നിർദേശം. ആദ്യത്തെ അഞ്ച് പേർ വിദ്യാർത്ഥികളോ വിദേശത്തേക്ക് പോകാൻ ആവശ്യമുള്ളവരോ ആയിരിക്കണം. പിന്നീടുള്ള 10 പേർ നേരത്തെയുള്ള ടെസ്റ്റുകളിൽ പരാജയപ്പെട്ടവരും ബാക്കി 25 പേർ പുതിയ അപേക്ഷകരുമായിരിക്കണം
Discussion about this post