1998-ൽ പുറത്തിറങ്ങിയ ദി ട്രൂത്ത് എന്ന മലയാള ചിത്രം നിങ്ങളിൽ കുറെയധികം ആളുകൾ എങ്കിലും കണ്ടിട്ടുണ്ടാകും. ഉന്നത പോലീസുദ്യോഗസ്ഥനായ ഭരത് പട്ടേരി, മുഖ്യമന്ത്രി മാധവന്റെ കൊലപാതകം അന്വേഷിക്കുന്നു. കേസ് പല രീതിയിൽ വഴി മാറി പോയിട്ടും അന്വേഷണ സംഘം അവസാന ട്രാക്കിലെത്തുന്നു. സിനിമ കാണുന്ന പ്രേക്ഷകൻ ” ഇവൻ ആയിരിക്കും വില്ലൻ’ എന്ന് ഊഹിക്കുന്ന ആളുകൾ അവസാനം രക്ഷപെടുകയും നന്മയുടെ പക്ഷത്തായിരിക്കും എന്ന് വിചാരിച്ച മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഡിജിപി ആർ. ഹരിപ്രസാദ് ഐപിഎസ് ആണ് പ്രതിയെന്ന് അവസാനം കണ്ടെത്തുകയും ചെയ്തു. ഭരത് എന്ന അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ മമ്മൂട്ടി തുറന്നുകാട്ടുമ്പോൾ കാണുന്ന പ്രേക്ഷകൻ ശരിക്കും വണ്ടറടിക്കുകയാണ്.
എന്നാൽ ഈ സിനിമ ഒന്ന് കൂടി കണ്ടാൽ വില്ലന്റെ മാനറിസവും സംഭാഷണങ്ങളും ഉള്ള മുരളി കഥാപാത്രത്തെ നമുക്ക് കാണാൻ സാധിക്കും. സിനിമയിൽ മുഖ്യമന്ത്രിയുടെ കൊലപാതകത്തിന് ശേഷം അന്വേശണത്തിനായി മമ്മൂട്ടി അവതരിപ്പിച്ച ഭരത് എത്തുമ്പോൾ അയാൾ കേസ് അന്വേഷിച്ചാൽ താൻ കുടുങ്ങും എന്ന് ഹരിപ്രസാദിന് നന്നായി മനസിലാകുന്നു.
അതിനാൽ തന്നെ മമ്മൂട്ടിയുടെ ശല്യം ഒഴിവാക്കാൻ അയാൾ പ്ലാനിടുന്നു. ആർക്കും അധികം സംശയമൊന്നും കൊടുക്കാതെ മറ്റൊരു ബോംബ് ബ്ലാസ്റ്റ്, ഇതായിരുന്നു ഹരിയുടെ പ്ലാൻ. എന്നാൽ ഭരത്തിന്റെ ഭാഗ്യം കൊണ്ട് അയാൾ അതിൽ നിന്ന് രക്ഷപ്പെടുന്നുണ്ട്. ശേഷം പോലീസിന്റെ മൂക്കിനുതാഴെ നടന്ന ഇത്തരത്തിൽ ഒരു ദാരുണ സംഭവത്തെ ഹരിപ്രസാദ് അപലപിക്കുന്നു.
ഭരത്തിനോട് ഇതിനെക്കുറിച്ച് സംസാരിക്കുമ്പോൾ താൻ കാരണമാണ് മുഖ്യമന്ത്രി കൊല്ലപ്പെട്ട ആക്രമണത്തിൽ തന്റെ സഹപ്രവർത്തകനും മരിച്ചത് എന്നും ഇനി തനിക്ക് അത്തരത്തിൽ ഒരു മരണം കൂടി താങ്ങാൻ സാധിക്കില്ല എന്നും അയാൾ പറയുന്നുണ്ട്. തന്റെ നിർബന്ധപ്രകാരം ഈ കേസ് ഏറ്റെടുക്കാൻ വന്ന ഭരതിനോട് ഈ സംഭവം നടന്ന പശ്ചാത്തലത്തിൽ എത്രയും വേഗം തിരിച്ചുപോകാനും അയാൾ പറയുന്നുണ്ട്.
ഒരു നല്ല ഉദ്യോഗസ്ഥൻ ഒരിക്കലും ദൗത്യം ഏറ്റെടുത്ത് വിജയിപ്പിക്കാതെ മടങ്ങില്ല എന്ന് അറിഞ്ഞിട്ടും തന്റെ സുരക്ഷ മുൻനിർത്തി അയാളിലെ വില്ലൻ തന്നെയാണ് ആ സമയം അങ്ങനെ ഒരു ഡയലോഗ് പറയുന്നത്.













Discussion about this post