പത്തനംതിട്ട : പത്തനംതിട്ടയിൽ പനി ബാധിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ ദുരൂഹത. പെൺകുട്ടി അഞ്ച് മാസം ഗർഭിണിയായിരുന്നു എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആലപ്പുഴ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത് .
പെൺകുട്ടി അമിതമായി മരുന്നുകഴിച്ചതായും സംശയമുണ്ട്. നാലുദിവസം മുൻപാണ് പെൺകുട്ടിയെ പനിയെ തുടർന്ന് അടൂർ ജനറൽ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് പെൺകുട്ടി മരിച്ചത്.
മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഗർഭിണിയാണെന്ന വിവരം പുറത്തു വന്നത്. കിഡ്നിക്കും തകരാർ സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് അടിസ്ഥാനമാക്കി അടൂർ പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷിച്ചു വരികയാണ് എന്ന് പോലീസ് പറഞ്ഞു.
Discussion about this post