പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണത്തില്‍ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. കേസിൽ ആരെയും ഇതുവരെ പ്രതി ചേർത്തിട്ടില്ല. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പുറമെയാണ് പുതിയ എഫ്ഐആർ എടുത്തിരിക്കുന്നത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ഗർഭിണി ആയിരുന്നു എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പോലീസ് നടപടി.
പെൺകുട്ടി അമിതമായി ഗുളികകൾ കഴിച്ചിരുന്നതായും സംശയമുണ്ട്. വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയുക.
പ്ലസ് ടു വിദ്യാർത്ഥിനിയായ 17 വയസ്സുകാരി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. നവംബർ 22 ന് ആയിരുന്നു പനി ബാധിച്ച പെൺകുട്ടിയെ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചിരുന്നത്.
പെൺകുട്ടിയുടെ അസ്വഭാവിക മരണത്തെ തുടർന്ന് തോന്നിയ സംശയത്തെ തുടർന്നാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുട്ടി 5 മാസം ഗർഭിണി ആയിരുന്നതായി കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post