സോഷ്യൽമീഡിയ വഴി വരുമാനവും വന്ന് തുടങ്ങിയതോടെ ഏത് വിധേനെയും കണ്ടന്റുകൾ വൈറലാക്കുക, വിറ്റ് കാശാക്കുക എന്നതാണ് പലരുടെയും ഉദ്ദേശ്യം. വൈറലാവാൻ എന്തും ചെയ്യാൻ പലരും ഇന്ന് മടിക്കുന്നില്ല. ഇപ്പോഴിതാ ഹരിയാനയിലെ തിരക്കേറിയ ഒരു തെരുവിൽ ആൾക്കൂട്ടത്തിന് ഇടയിൽ നിന്നും റീൽ ചെയ്യാനുള്ള ഒരു യുവാവിന്റെ ശ്രമം വലിയ സംഘർഷത്തിനാണ് വഴിവച്ചത്.
ഹരിയാനയിലെ പാനിപ്പത്തിൽ സമൂഹ മാധ്യമത്തിന് വേണ്ടി വീഡിയോ ഷൂട്ട് ചെയ്യുന്നതിനായി അർദ്ധനഗ്‌നനായി സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചെത്തിയ യുവാവിനെ നാട്ടുകാർ തല്ലി. പാനിപ്പത്തിലെ നഗരത്തിലെ ഇൻസാർ മാർക്കറ്റിന് സമീപമാണ് സംഭവം. രോഷാകുലരായ കടയുടമകളിൽ നിന്ന് ‘കൗൺസിലിംഗ്’ ലഭിച്ചതിന് ശേഷമാണ് യുവാവിനെ വിട്ടയച്ചത്.’എന്ന് എക്‌സ് ഉപയോക്താവായ ഹർഷ് ത്രിവേദി പങ്കുവച്ച വീഡിയോയിൽ പറയുന്നു.
വീഡിയോയിൽ ബ്രാ ധരിച്ച് നിൽക്കുന്ന ഒരു യുവാവിനെ വലിയൊരു ജനക്കൂട്ടം വളഞ്ഞ് നിൽക്കുന്നത് കാണാം. ഇതിനിടെ ഒരാൾ യുവാവിനെ പിന്നോട്ട് തള്ളുകയും നിരവധി തവണ അടിക്കുന്നതും കാണാം. ബ്രാ ധരിച്ചെത്തിയ യുവാവ് ആൾക്കൂട്ടത്തിനിടെ സ്ത്രീകൾ നോക്കിനിൽക്കെ നൃത്തം ചെയ്യുകയായിരുന്നെന്നും ഇത് സ്ത്രീകളിൽ അസ്വസ്ഥത സൃഷ്ടിച്ചെന്നും നാട്ടുകാർ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
Discussion about this post