തൃശൂർ : പാലക്കാട് വടക്കഞ്ചേരി ദേശീയപാതയില്‍ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. അഞ്ചുമൂർത്തി മംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിനഞ്ചോളം പേർക്ക്പരിക്കേൽക്കുകയായിരുന്നു
രാത്രി 12:30 മണിയോടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട് തിരുത്തണി ഭാഗത്ത് നിന്നുംശബരിമല ദർശനത്തിന് പോകുന്ന തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. 25 ഓളംയാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിന്റെ നിയന്ത്രണംതെറ്റി ഡിവൈഡറിൽഇടിച്ചതാണെന്ന് ഹൈവേ പോലീസ് പറഞ്ഞു.
നാട്ടുകാരും, വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ്രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
Discussion about this post