കൊച്ചി; അടുത്തവർഷത്തോടെ സ്വർണം ക്രൂഡോയിൽ എന്നിവയുടെ വില ക്രമാതീതമായി ഉയരുമെന്ന് റിപ്പോർട്ട്. പ്രമുഖ ആഗോളധനകാര്യ ഏജൻസിയായ ഗോൾഡ്മാൻ സാക്കിന്റേതാണ് പ്രവചനം. നാണയപ്പെരുപ്പവും ആഗോള രാഷ്ട്രീയ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർമത്തിന് പ്രിയം വർദ്ധിപ്പിക്കും. അടുത്ത വർഷം ഡിസംബറോടെ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് (28.35 ഗ്രാം) 3150 ഡോളറാകുമെന്നാണ് പ്രവചനം.നിലവിൽ 2,651.80 ഡോളറാണ് ഔൺസിന്റെ വില.
വിവിധ കേന്ദ്ര ബാങ്കുകൾ സ്വർണ നിക്ഷേപം ഉയർത്തുന്നതും അമേരിക്കയിലെ ധന കമ്മി അപകടകരമായി കൂടുമെന്ന ആശങ്കകളും അനുകൂല ഘടകമാണ്. അടുത്ത വർഷം ഡിസംബറിൽ ക്രൂഡോയിൽ വില ബാരലിന് നൂറ് ഡോളർ കടക്കുമെന്നും ഗോൾഡ്മാൻ സാക്ക്സ് പറയുന്നു.
അതേസമയം കേരളത്തിൽ സ്വർണ വില പവന് 200 രൂപ വർദ്ധിച്ച് 56,840 രൂപയിലെത്തി. മൂന്ന് ദിവസത്തെ കനത്ത ഇടിവിന് ശേഷമാണ് വില ഉയർന്നത്. ഗ്രാമിന്റെ വില 25 രൂപ ഉയർന്നു.
Discussion about this post