കോഴിക്കോട്; ജില്ലയിൽ വൻ കവർച്ച. സ്വർണവ്യാപാരിയെ ആക്രമിച്ച് രണ്ടുകിലോയോളം തൂക്കം വരുന്ന സ്വർണം കവർന്നതായി പരാതി. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ ഇന്നലെ രാത്രിയാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മുത്തമ്പലം സ്വദേശി ബൈജുവിനെ കാറിലെത്തിയ കവർച്ചാ സംഘം ഇടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നീട് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം സ്വർണം കവരുകയായിരുന്നു.
അന്വേഷണത്തിൽ അക്രമി സംഘം എത്തിയ കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമെന്ന് പോലീസ് കണ്ടെത്തി. വെള്ള കാറിലാണ് മോഷണ സംഘം എത്തിയത് എന്നായിരുന്നു വ്യാപാരിയായ ബൈജുവിന്റെ മൊഴി. സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് കാറിന്റെ നമ്പർ വ്യാജമെന്ന് കണ്ടെത്തിയത്.
മോഷ്ടാക്കളെ കണ്ടാൽ തനിക്ക് തിരിച്ചറിയാൻ കഴിയുമെന്നു ബൈജു പറഞ്ഞു.ബസ് സ്റ്റാൻഡിന് സമീപം ആഭരണനിർമ്മാണ യൂണിറ്റ് നടത്തുകയാണ് മുത്തമ്പലം സ്വദേശി ബൈജു. ആഭരണ നിർമാണശാലയിൽനിന്നു പുറപ്പെട്ട ബൈജുവിനെ പിന്തുടർന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
Discussion about this post