മുംബൈ; കുറച്ചുനാളുകളായി ബോളിവുഡിലെ സംസാരവിഷയമമാണ് ഐശ്വര്യരായിയും അഭിഷേക് ബച്ചനും. ഇരുവരുടെയും ദാമ്പത്യബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായെന്നും പിരിയുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വാർത്തകൾ ശക്തിപ്രാപിക്കുമ്പോഴും വിഷയത്തിൽ രണ്ട് പേരും ഇത് വരെ പരസ്യപ്രതികരമം നടത്തിയിട്ടില്ല.
ഐശ്വര്യ പങ്കെടുത്ത ഒരു പരിപാടിയിൽ നിന്നുള്ള വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.ദുബായിലെ ഗ്ലോബൽ വിമൺസ് ഫോറത്തിൽ പങ്കെടുത്ത് താരം സംസാരിച്ചിരുന്നു. എന്നാൽ പരിപാടിയിൽ താരത്തിന്റെ പേര് നൽകിയത് ബച്ചൻ എന്ന് ഒഴിവാക്കിയാണ്. ഐശ്വര്യ റായ്, ഗ്ലോബൽ സ്റ്റാർ എന്നാണ് താരത്തിന്റെ വീഡിയോയിൽ വിശേഷിപ്പിക്കുന്നത്.
ഐശ്വര്യ വേദിയിലേയ്ക്ക് നടന്നടുക്കുന്നതിനിടെ ‘ഐശ്വര്യ റായ്, അന്താരാഷ്ട്ര താരം’ എന്നാണ് പുറകിലെ സ്‌ക്രീനിൽ തെളിഞ്ഞത്. സാധാരണയായി ഐശ്വര്യ റായ് ബച്ചൻ എന്ന പേരാണ് താരത്തിന്റേതായി ഉപയോഗിക്കുന്നത്. പേരിൽ നിന്ന് അഭിഷേകിന്റെ കുടുംബപ്പേരായ ബച്ചൻ ഒഴിവാക്കിയതാണ് വേർപിരിയൽ വാർത്തകൾക്ക് ആക്കം കൂട്ടുന്നത്.
അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് ബച്ചൻ കുടുംബത്തിനൊപ്പം ഐശ്വര്യയും മകളും വരാത്തതാണ് അഭ്യൂഹങ്ങൾക്ക് തുടക്കം കുറിച്ചത്. ചടങ്ങിനിടെ ഐശ്വര്യയും മകളും ബച്ചൻ കുടുംബത്തിൽ നിന്ന് അകലം പാലിച്ചിരുന്നതും വലിയ ചർച്ചയായിരുന്നു.
Discussion about this post