എറണാകുളം: നടനും ബിജെപി നേതാവുമായ സിന്ധു കൃഷ്ണകുമാറിന്റെ വാട്‌സ് ആപ്പ് ഹാക്ക് ചെയ്യാൻ ശ്രമം. മകളും നടിയുമായ അഹാന കൃഷ്ണകുമാർ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വാട്‌സ് ആപ്പ് ലക്ഷ്യമിട്ട് വന്ന ഹാക്കറെ നല്ല നിലയിൽ കൈകാര്യം ചെയ്താണ് സിന്ധു മടക്കി അയച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അബദ്ധത്തിൽ മൊബൈലിലേക്ക് ആറ് ഡിജിറ്റുള്ള നമ്പർ അയച്ചെന്ന് പറഞ്ഞായിരുന്നു ഹാക്കർ സിന്ധുവുമായി ബന്ധപ്പെട്ടത്. വാട്‌സ് ആപ്പ് നമ്പറിൽ ഇയാൾ സന്ദേസം അയക്കുകയായിരുന്നു. എന്നാൽ മനസിലായില്ലെന്ന് മറുപടി നൽകി. ഇതോടെ വാട്‌സ് ആപ്പ് സ്‌ക്രീൻ പരിശോധിക്കാൻ ഹാക്കർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സിന്ധു സംസാരം തുടർന്നു.
എന്നാൽ തന്റെ കോഡ് ഉടനെ തിരിച്ച് അയച്ച് നൽകണം എന്നായി ഹാക്കർ. ഇതോടെ സിന്ധു സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു. ഇത് തട്ടിപ്പാണെന്ന് സിന്ധു അയച്ച സന്ദേശത്തിന് അതേ എന്നായിരുന്നു ഹാക്കറുടെ മറുപടി. ഇതിന് പിന്നാലെ സിന്ധു നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു.
സംഭാഷണത്തിന്റെ സ്‌ക്രീൻ ഷോട്ടുകൾ പങ്കുവച്ചായിരുന്നു അഹാന തട്ടിപ്പ് ശ്രമം പുറം ലോകത്തെ അറിയിച്ചത്. ഇതിൽ തട്ടിപ്പാണ് എന്ന സന്ദേശത്തിന് ഹാക്കർ അതെ എന്ന് മറുപടികൊടുത്തത് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. പരിചയമുള്ള നമ്പറിൽ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം അയക്കാറുള്ളത്. അതുകൊണ്ട് തന്നെ ജാഗ്രത പാലിക്കണം എന്നാണ് അഹാന നൽകുന്ന മുന്നറിയിപ്പ്.
Discussion about this post