ഇടുക്കി: കോതമംഗലത്ത് വനത്തിനുള്ളിൽ പോയ സ്ത്രീകളെ കാണാതെ ആയി. കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിലേക്ക് പോയ മൂന്ന് സ്ത്രീകളെ ആണ് കാണാതെ ആയത്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. ഇന്ന് വൈകീട്ടോടെ ആയിരുന്നു സംഭവം.
പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കാണാതായതെന്ന് പ്രദേശവാസികൾ നൽകുന്ന വിവരം. മേയാൻവിട്ട ഇവരുടെ പശുക്കൾ വനത്തിനുള്ളിലേക്ക് കയറി പോയിരുന്നു. ഇവയെ നോക്കി മൂന്ന് പേരും വനത്തിനുള്ളിലേക്ക് പോകുകയായിരുന്നു. ഏറെ നേരമായി ഇവരെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ ഫോണിൽ ബന്ധപ്പെട്ടു. അപ്പോഴാണ് വനത്തിൽ കുടുങ്ങിയതായി വ്യക്തമായത്.
പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. ഇതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസിനൊപ്പം അഗ്‌നി രക്ഷാ സേനയും, വനംവകുപ്പും നാട്ടുകാരും ചേർന്നാണ് പരിശോധന നടത്തുന്നത്. പശുവിനെ തിരഞ്ഞ് പോയ ഇവർക്ക് വഴിതെറ്റിയതാണെന്നാണ് സംശയിക്കുന്നത്.
Discussion about this post