കൊച്ചി: സോഷ്യൽമീഡിയയിലെ ഇടപെടലുകളിലൂടെയും ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതരായ പേരാണ് ജസ്ല മാടശ്ശേരി. വ്ളോഗറും ആക്ടിവിസ്റ്റുമായ ജസ്ല,നിലപാടുകളിലൂടെ സോഷ്യൽ മീഡിയയിലും സമൂഹത്തിലും പലപ്പോഴും ചർച്ചയായ വ്യക്തിയാണ്. 2017ലെ ഐ.എഫ്.എഫ്.കെയിൽ ഫ്രീ തിങ്കേഴ്സ് ഫോറം സംഘടിപ്പിച്ച ഫ്ളാഷ് മോബിലൂടെയാണ് ജസ്ല ചർച്ചയിലിടം നേടുന്നത്.
ഇപ്പോഴിതാ ജസ്ല സോഷ്യൽമീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പാണ് ചർച്ചയാകുന്നത്. മുസ്ലിം പെൺകുട്ടിയായി ജീവിച്ചിരുന്നെങ്കിൽ തനിക്ക് ഇത്രയും മനോഹരമായ ഭൂമി കാണാൻ സാധിക്കില്ലായിരുന്നുവെന്ന് ജസ്ല പറയുന്നു.ഒരു ഗോത്ര ദൈവത്തിനു തലച്ചോറ് പണയം വെക്കുന്നത് ആത്മഹത്യാ പരമായിരുന്നു എനിക്ക്. അത്രയ്ക്കും സംഘർഷങ്ങളായിരുന്നു ഞാൻ അനുഭവിച്ചത്. ഒന്നും എളുപ്പമായിരുന്നില്ല. എല്ലാം കല്ലേറുകളും ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും വൈരാഗ്യങ്ങളും വേട്ടയാടലുകളും നിറഞ്ഞ വഴികളായിരുന്നു. അന്നതെന്നെ വേദനിപ്പിച്ചിരുന്നു. ഭീകരമായി തളർന്നിരുന്നുവെന്നും ജസ്ല പറയുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ജസ്ലയ്ക്ക് നേരിടേണ്ടി വരുന്നത്. മതത്തെ കുറ്റപ്പെടുത്തിയതിനാണ് അധിക കുറ്റപ്പെടുത്തലും കേൾക്കുന്നത്. ചില ഭീഷണികളും കമന്റ് ബോക്‌സിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഒരു വിശ്വാസിയായ മുസ്ലിം പെൺകുട്ടി മാത്രം ആയി ജീവിക്കുകയായിരുന്നെങ്കിൽ..എനിക്കൊരിക്കലും ഞാൻ കണ്ട ഇത്രമനോഹരമായ ഭൂമിയെ കാണാൻ കഴിയുമായിരുന്നോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. .
മനുഷ്യമനസ്സുകൾ ഇത്രയധികം explore ചെയ്യാൻ കഴിയുമായിരുന്നോ. .സഹജീവികളെ. ..
ദൂരങ്ങളെ. .അങ്ങനെ എല്ലാത്തിനെയും.
ചോദ്യം ചെയ്യാനോ, എതിർക്കപ്പെടാനോ, ഒറ്റപ്പെടൽ അനുഭവിക്കാനോ, ചിന്തിക്കാനോ, ഓടാനോ ഉള്ള ധൈര്യം അന്ന് 15 വർഷം മുൻപ് ഞാൻ കാണിച്ചില്ലായിരുന്നെങ്കിൽ. .എന്റെ ഉള്ളിലെ ചോദ്യങ്ങളും ഇഷ്ടങ്ങളും തന്നെ ശ്വാസം മുട്ടിച്ചു കഴുത്തു ഞെരിച്ചു എന്നെ ആത്മഹത്യയിലേക്ക് തള്ളിവിടുമായിരുന്നു. ..
ഇന്ന് ഞാൻ ജീവിച്ചിരിക്കില്ലായിരുന്നു. ..
ഒരു ഗോത്ര ദൈവത്തിനു തലച്ചോറ് പണയം വെക്കുന്നത് ആത്മഹത്യാ പരമായിരുന്നു എനിക്ക്
അത്രക്കും സംഘർഷങ്ങളായിരുന്നു ഞാൻ അനുഭവിച്ചത്. .ഒന്നും എളുപ്പമായിരുന്നില്ല. എല്ലാം കല്ലേറുകളും ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും വൈരാഗ്യങ്ങളും വേട്ടയാടലുകളും നിറഞ്ഞ വഴികളായിരുന്നു. .അന്നതെന്നെ വേദനിപ്പിച്ചിരുന്നു. .ഭീകരമായി. .തളർന്നിരുന്നു. .
പക്ഷെ എനിക്കെന്നെ ഭയങ്കര ഇഷ്ടമായിരുന്നു. .വിശ്വാസവും. .
അതുകൊണ്ട് മാത്രം ഞാൻ ചിരിച്ചു അന്ന്. ..
നിവർന്നു നിന്നു അന്ന്. ..
ബാക്കിയുള്ള ശ്വാസം വല്ലാതെ ആഴത്തിൽ എടുത്തു. .ഉള്ള ജീവനും കിതപ്പും കൊണ്ട് ഓടി. .മനസ്സും കൊണ്ട്. .ഇഷ്ടങ്ങളും മാത്രം കൊണ്ട്. ..
എല്ലാവരുടെയും കാര്യമല്ല. .എന്റെ മാത്രം കാര്യമാണ് ഞാൻ പറഞ്ഞത്. ..(എന്റെ മാത്രം )
എന്റെ സമാധാനം സന്തോഷം ഒരിക്കലും ഇസ്ലാമിക ദൈവം നിർദേശിച്ച വഴിയായിരുന്നില്ല. .
ഞാൻ ജീവിക്കുന്നതിൽ സന്തോഷിക്കുന്നതിൽ റിസ്ക്ക്കളെടുക്കുന്നതിൽ. .ധൈര്യത്തിൽ . .
എന്നോടും എന്റെ അനുഭവങ്ങളോടും. .നേരിട്ട ബുദ്ധിമുട്ടുകളോടും പ്രയാസങ്ങളോടും ഇനി എന്നെ കാത്തിരിക്കുന്ന പ്രശ്നങ്ങളോടും പ്രതിസന്ധികളോടും സന്തോഷങ്ങളോടും ഞാൻ കടപ്പെട്ടവളാണ്. .
എനിക്കെന്നെ അത്രമേൽ ഇഷ്ടമാണ്. .എന്റെ മനസ്സുപോലെ. .തലച്ചോറ് പോലെ എന്നെ നിയന്ത്രിക്കാൻ. .ജീവിപ്പിക്കാൻ ഒരു ഗോത്രദൈവത്തിനോ സങ്കല്പത്തിനോ ,കെട്ടു കേട്ടു കഥക്കോ കഴിയില്ല. .എന്നതെന്റെ തിരിച്ചറിവാണ്.
മരണം രംഗബോധമില്ലാത്ത കോമാളി തന്നെയാണ്. .
ഇപ്പൊ മരിച്ചാലും തെല്ലുമൊരു കുറ്റബോധമോ പിറുപിറുപ്പോ ഇല്ലാതെ ചിരിച്ചുകൊണ്ട് ഞാൻ കണ്ണടക്കും. ..
30 വയസ്സിനിടയിലെ 15 വർഷത്തെ ജീവിതം തന്നെ എനിക്ക് ആഘോഷമായിരുന്നു. .സ്വപ്നത്തിൽ പോലും എന്നെപോലൊരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടിക്ക് സ്വപ്നം പോലും കാണാൻ സാധ്യതയില്ലാത്ത ജീവിതം
കൊതിയുണ്ട് എത്രകിട്ടിയാലും ഞാൻ അത് ജീവിക്കും. .
പക്ഷെ തീർന്നാലും പരാതിയോ പരിഭവമോ എനിക്ക് ബാക്കിയുണ്ടാവില്ല. ..
എന്നെ ഇഷ്ടപ്പെടുന്ന മനസ്സിലാക്കുന്ന കാര്യത്തിൽ ഞാൻ അങ്ങേയറ്റം സ്വാർത്ഥയാണ്. .മറ്റൊരാളെന്നെ എന്നോളം ഇഷ്ടപ്പെടുന്നത് എനിക്ക് ഉൾക്കൊള്ളാനും പ്രയാസമാണ്. .
വെറുക്കുന്നതെനിക്ക് പരാതിയില്ലാ. .പരിഭവവുമില്ല
എന്റെ ജീവിതം എന്റെ മാത്രം തീരുമാനങ്ങളും തിരഞ്ഞെടുപ്പുമാണ്. .മറ്റൊരാളും തലയിടാൻ അവസരം ഇല്ലാത്തത്. .ജനിച്ച ഗോത്രദൈവത്തിന് പോലും.
Discussion about this post