കൊച്ചി; കസ്റ്റഡിയിൽ എടുത്തയാളെ മർദ്ദിക്കുന്നത് പോലീസിന്റെ കൃത്യനിർവഹണത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി. കോടതി വ്യക്തമാക്കി. കസ്റ്റഡി മർദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ് ഐ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.ഇത്തരം സംഭവങ്ങളിൽ നിയമത്തിന്റെ സംരക്ഷണം പോലീസിന് കിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കസ്റ്റഡിയിലെടുത്തയാളെ മർദ്ദിച്ച കേസിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് ക്രിമിനൽ നടപടി ചട്ടത്തിന്റെ സെക്ഷൻ 197 പ്രകാരം പ്രോസിക്യൂഷൻ നടപടികളിൽ നിന്നും സംരക്ഷണം ആവശ്യപ്പെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
കസ്റ്റഡി മർദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ് ഐ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹർജി തളളിയ സിംഗിൾ ബെഞ്ച് കേസെടുക്കാനുളള മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ശരിവെച്ചു. നിലമ്പൂർ എസ് ഐ സി അലവിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചിരുന്നത്.
2008 ൽ സ്ത്രീയെ ആക്ഷേപിച്ചെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ നിലമ്പൂർ എസ്ഐ സി അലവി സ്റ്റേഷനിൽ വെച്ച് അസഭ്യം പറയുകയും തല ഭിത്തിയിൽ ഇടിക്കുകയും വയറിലും നെഞ്ചിലും ചവിട്ടുകയും ചെയ്തുവെന്നാണ് കേസ്. ഇതേ സ്റ്റേഷനിലെ വനിതാ പോലീസ് കോൺസ്റ്റബിളായ യുവാവിന്റെ സഹോദരി ഇടപെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മജിസ്ട്രേറ്റിന് നൽകിയ പരാതിയിൽ എസ് ഐക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294 (ബി) , 323, 324 , 341 എന്നീ വകുപ്പ് പ്രകാരമാണ് എസ്ഐക്കെതിരെ കേസെടുത്തത്. ഇതിനെതിരെയാണ് എസ്ഐ ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post