മുഖത്തിന്റെ പ്രധാന ആകർഷണം ആണ് കണ്ണുകൾ. അതുകൊണ്ട് തന്നെ കാജളും കൺമഷിയും കൊണ്ട് എല്ലായ്‌പ്പോഴും കണ്ണുകളെ നാം മനോഹരമാക്കി വയ്ക്കാറുണ്ട്. എന്നാൽ നമ്മുടെ സൗന്ദര്യത്തിന് പ്രധാന വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ. ഒരിക്കൽ പാട് വന്നാൽ ഇത് ഇല്ലാതാക്കുക എന്നത് പ്രയാസകരമാണ്.
പലകാരണങ്ങൾ കൊണ്ടും കണ്ണിന് താഴെ കറുപ്പ് നിറം വരാം. അമിതമായ സ്‌ക്രീൻ ടൈം ആണ് ഇതിന് പ്രധാന കാരണം. ടി.വി, മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവ അമിതമായി ഉപയോഗിക്കുന്നവർക്ക് വളരെ വേഗം തന്നെ കണ്ണിന് താഴെ കറുപ്പ് നിറം വന്നേക്കാം. ഉറക്കക്കുറവ് ഉള്ളവരിലും കണ്ണിന് താഴെ കറുത്ത നിറം വരാം. ചില പോഷകങ്ങളുടെ അഭാവവും കണ്ണിന് ചുറ്റുമുള്ള കറുത്ത നിറത്തിന് കാരണം ആയേക്കാം.
കണ്ണിന് താഴെ കറുപ്പ് നിറം വന്നാൽ വില കൂടിയ ക്രീമുകൾ തേടി പോകുകയാണ് നാം ചെയ്യുന്നത്. എന്നാൽ ഇവയിൽ ഭൂരിഭാഗവും നമ്മുടെ പ്രശ്‌നത്തിന് പരിഹാരം കാണില്ല. അത് മാത്രവുമല്ല കെമിക്കലുകൾ അടങ്ങിയ ഇത്തരം ക്രീമുകൾ മറ്റ് പ്രശ്‌നങ്ങൾക്കും കാരണം ആയേക്കാം. ഈ സാഹചര്യത്തിൽ കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ ഇല്ലാതാക്കാൻ ഈ വിദ്യ പരീക്ഷിക്കാം.
നല്ല വൃത്തിയുള്ള രണ്ട് കോട്ടൺ കഷ്ണങ്ങളാണ് ഇതിനായി വേണ്ടത്. കണ്ണിൽ പതിഞ്ഞിരിക്കാൻ പാകത്തിൽ രണ്ട് കഷ്ണം കോട്ടൻ വെട്ടിയെടുക്കാം. ശേഷം ഒരു ചെറിയ പ്ലേറ്റിൽ ഇവ വച്ച ശേഷം ഇതിലേക്ക് വെള്ളം ഒഴിക്കാം. തുണി രണ്ടും കുതിർന്നാൽ ഈ പ്ലേറ്റ് ഫ്രിഡ്ജിനുള്ളിലേക്ക് വയ്ക്കാം.
10 മിനിറ്റ് നേരത്തേയ്ക്ക് മാത്രം ഇത് ഫ്രിഡ്ജിൽ വച്ചാൽ മതിയാകും. നന്നായി തണുക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഐസ് ആകരുത്. നന്നായി തണുത്ത ശേഷം ഈ രണ്ട് തുണിക്കഷ്ണങ്ങളും ഓരോന്ന് വീതം കണ്ണിൽ വയ്ക്കാം. തണുപ്പ് ആറുന്നതുവരെ ഇത് വയ്ക്കണം. ഒരാഴ്ച ഇങ്ങനെ ചെയ്താൽ കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മായും.
Discussion about this post