കൊളംബിയ: 7-ാം വയസില്‍ കാണാതായ പെണ്‍കുട്ടി 12 വർഷങ്ങൾക്ക് ശേഷം തിരികെയെത്തി. സംഭവത്തില്‍ സ്കൂൾ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കൊളംബിയയിലെ സ്കൂൾ ബസ് ഡ്രൈവറാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
12 വര്‍ഷമായി പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. ഫെബ്രുവരി മാസം അവസാന ആഴ്ച കുട്ടി ഇയാളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടു. തുടർന്ന്, കുട്ടി പോലീസിനെ സമീപിക്കുകയും തട്ടിക്കൊണ്ട് പോയ വ്യക്തിയെ കുറിച്ചും ഇയാൾ ചെയ്ത അതിക്രമങ്ങളേക്കുറിച്ചും വിവരം നൽകി. ഇതിന് പിന്നാലെ, ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കൊളംബിയൻ നഗരങ്ങളായ മെഡെലിൻ, ബെല്ലോ എന്നിവിടങ്ങളിലായി മാറി മാറിയാണ് പെൺകുട്ടിയെ പ്രതി താമസിപ്പിച്ചിരുന്നത്. തന്നെ
ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഇയാൾ ചിത്രീകരിച്ചതായും പെണ്‍കുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
Discussion about this post