എമ്പുരാന്റെ പാക്കപ്പ് ദിനം ലൊക്കേഷനില്‍ സര്‍പ്രൈസ് വിസിറ്റ് നടത്തി പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോന്‍. സുപ്രിയയുടെ സര്‍പ്രൈസ് എന്‍ട്രി കണ്ട് അമ്പരന്ന പൃഥിയുടെ ആദ്യ ചോദ്യം ‘എന്താ, ഇവിടെ എന്തിനാണ് വന്നത്’ എന്നായിരുന്നു. രസകരമായ ഈ വീഡിയോയും അതിലും രസകരമായ ഒരു കുറിപ്പും സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
സുപ്രിയ പൃഥ്വിരാജിന്‌റെ ടെന്റിലെത്തിയതും പൃഥി അത്ഭുതപ്പെടുന്നു ശേഷം, ഇതാര് എന്താ ഇവിടെ എന്തിനാ വന്നത് എന്നായിരുന്നു ആദ്യ പ്രതികരണം. ബോംബെയില്‍ നിന്നാണോ വരുന്നത് എന്നും പൃഥി സുപ്രിയയോട് ചോദിക്കുന്നു. അതേ ഒരു ഹായ് പറയാന്‍ വന്നതാണെന്ന് സുപ്രിയ മറുപടിയും പറഞ്ഞു.
ഇത്ര ദൂരം യാത്ര ചെയ്ത് സര്‍പ്രൈസ് കൊടുക്കാന്‍ വന്നത് എന്തിനാ വന്നത് എന്ന ചോദ്യം കേള്‍ക്കാനായിരുന്നു എന്ന് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രാജ്യത്തിന്റെ മറ്റൊരു കോണില്‍ നിന്ന് ഫ്ളൈറ്റ് പിടിച്ച് മൂന്നു മണിക്കൂര്‍ ഡ്രൈവ് ചെയ്ത് ഷൂട്ടിന്റെ അവസാന ദിവസം ഡയറക്ടര്‍ സാറിന് സര്‍പ്രൈസ് കൊടുക്കാന്‍ വന്നതാണ്. പക്ഷേ കിട്ടിയതോ എന്തിനാ വന്നത് എന്ന ചോദ്യം. ഇതായിരുന്നു സുപ്രിയയുടെ രസകരമായ കുറിപ്പ്.
അണ്‍റൊമാന്റിക് ഭര്‍ത്താവ് എന്ന ഹാഷ്ടാഗും സുപ്രിയ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.പുലര്‍ച്ചെ അഞ്ചരയോടെയാണ് എമ്പുരാന്റെ അവസാന ഷോട്ട് മലമ്പുഴ ഡാമിന് സമീപം ഷൂട്ട് ചെയ്തത്. ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്ക് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അധ്യായമാണ് എമ്പുരാനെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. 14 മാസം വിവിധ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലുമായി ആയിരക്കണക്കിന് ആളുകളാണ് ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം 2025 മാര്‍ച്ച് 27ന് തിയേറ്ററിലെത്തും.
View this post on Instagram
Discussion about this post