എറണാകുളം: പെരുമ്പാവൂരിൽ വളർത്തുമകനെ പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ബംഗാൾ സ്വദേശി മാമുനിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മാമുനിയുടെ ഭർത്താവ് ഷീബ ബഹദൂർ ഛേത്രിയെ പോലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പാവൂരിലെ ഭായി കോളനയിൽ ഹോട്ടൽ ജീവനക്കാരനാണ് ഷീബ ബഹദൂർ. 16 വർഷം മുൻപ് വിവാഹം ചെയ്ത ഇവർ 10 വർഷമായി കേരളത്തിലാണ് താമസിക്കുന്നത്. ഷീബ ബഹദൂറിന് 16 വയസ്സുള്ളപ്പോൾ ഒരു ആൺകുട്ടിയെ ഇയാൾ എടുത്ത് വളർത്തിയിരുന്നു. ഇപ്പോൾ 35 വയസ്സുള്ള ഈ മകനുമായി ഭാര്യ പ്രണയത്തിലാകുകയായിരുന്നു.
അടുത്തിടെ ഇവർ തമ്മിൽ വിവാഹം കഴിച്ചു. ഇതിന് ശേഷം ഒരു ദിവസം വളർത്തുമകൻ ഭാര്യയുടെ നെറ്റിയിൽ സിന്ദൂരം അണിയിക്കുന്നത് ഷീബാ ബഹദൂർ കണ്ടു. ഇതോടെയാണ് ഇരുവരും വിവാഹിതരായ വിവരം ഇയാൾ മനസിലാക്കിയത്. ഇതോടെ ഇരുവരോടും കേരളം വിട്ട് പോകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് ഇരുവരും വിസമ്മതിച്ചാണ് കൊലയിൽ കലാശിച്ചത്.
കേരളം വിട്ട് പോകാൻ കൂട്ടാക്കാതിരുന്ന മാമുനി പ്രദേശത്ത് തന്നെ ഹോട്ടലിൽ ജോലിയ്ക്ക് പോയി. ഇതിൽ പ്രകോപിതനായ പ്രതി മാമുനിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം കൊല്ലാൻ ഉപയോഗിച്ച ആയുധവുമായി പോലീസ് സ്‌റ്റേഷനിൽ എത്തി ഇയാൾ കീഴടങ്ങി. ഷീബ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ താമസസ്ഥലത്ത് എത്തിയ പോലീസ് മൃതദേഹം കണ്ടെടുത്തു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Discussion about this post