ന്യൂഡൽഹി; സുപ്രീംകോടതിയിൽ തീപിടുത്തം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് വിവരം. കോടതി നമ്പർ 11-12 വേണ്ടിയുള്ള കോണമൺ വെയിറ്റിംഗ് ഏരിയയിലാണ് തീപിടുത്തമുണ്ടായത്. വലിയ രീതിയിൽ പുക ഉയർന്നുവെങ്കിലും തീപിടുത്തം നിയന്ത്രണവിധേയമായി. നിലവിൽ കോടതി നമ്പർ 11 ലെ നടപടികൾ താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
Discussion about this post