ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് പാകിസ്താൻ. ജീവിതം ദുസ്സഹമായതോടെ സർക്കാരിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് പാക് ജനത. സ്വന്തം നേട്ടത്തിന് വേണ്ടിയും ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ കൊണ്ട് വന്ന നയങ്ങളാണ് രാജ്യത്തിന്റെ ഈ ദുരവസ്ഥയ്ക്ക് കാരണം. രാഷ്ട്രീയക്കാർക്കും സൈനികർക്കും മാത്രമാണ് നിലവിൽ രാജ്യത്ത് സുഖമായി ജീവിക്കാൻ കഴിയുന്നത്.
ജീവിതം ദുസ്സഹമായതോടെ സകലതും വിറ്റ് പെറുക്കി രാജ്യം വിടാൻ ശ്രമിക്കുന്നവരും ഉണ്ട്. എന്നാൽ വസ്തുവിനും വീടിനുമൊന്നും ഉദ്ദേശിച്ച വില ലഭിക്കാത്തത് ഇവർക്ക് തിരിച്ചടിയാകുന്നു. പണക്കാർ പോലും ഈ പ്രതിസന്ധി നേരിടുന്നുണ്ട്. ആഡംബര വീടുകൾക്ക് പോലും നിസാര വിലയാണ് രാജ്യത്ത് ഉള്ളത്.
പാകിസ്താനിലെ ഏറ്റവും വലിയ ആഡംബര വീടാണ് ഗുൽബെർഗിലെ റോയൽ പാലസ് ഹൗസ്. ഇസ്ലാമാബാദിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരത്തിന്റെ ഇരട്ടിവിലയിലുള്ള വീടുകൾ നമ്മുടെ കേരളത്തിൽ ഉണ്ട്. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ വീടുകൾക്ക് പോലും ഈ കൊട്ടാരത്തിന്റെ നാല് മടങ്ങ് വില വരും. 10 കിടപ്പുമുറികൾ ആണ് ഈ വീട്ടിൽ ഉള്ളത്. ഇതിന് പുറമേ സ്വിമ്മിംഗ് പൂൾ, ജിം, തിയറ്റർ തുടങ്ങി എല്ലാവിധ ആഡംബര സൗകര്യങ്ങളും ഇവിടെയുണ്ട്. ഒരേ സമയം നിരവധി കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്.
രാജ്യത്തെ തന്നെ ഏറ്റവും വിലമതിയ്ക്കുന്ന ഈ വസതിയ്ക്ക് 125 കോടി പാകിസ്താൻ രൂപയാണ് വിലവരുക. ഇത് കേട്ട് ഞെട്ടേണ്ട ഒരു ആവശ്യവുമില്ല. കാരണം 125 പാകിസ്താൻ രൂപ എന്നത് ഇന്ത്യയിൽ വെറും 38 കോടി രൂപയാണ്. നമ്മുടെ നഗരങ്ങളായ ഡൽഹി, മുംബൈ, നോയിഡ, ഗുരുഗ്രാം എന്നീ പ്രധാന നഗരങ്ങളിലെ നിസാര വീടുകൾക്ക് പോലും നൂറ് കോടി രൂപ വിലമതിയ്ക്കും.
Discussion about this post