ചോക്ലേറ്റ്… ഹായ് മനുഷ്യൻ കണ്ടുപിടിച്ച ഭക്ഷണവസ്തുക്കളിൽ ഇത്രയേറെ ഫാൻ ബേസുള്ള സാധനം വേറെയുണ്ടോ എന്ന് സംശയമാണ്. കുട്ടികൾക്കും മുതിർന്നവർക്കും അത്രയേറെ ഇഷ്ടപ്പെട്ട ഒന്നാണിത്. ഡാർക്ക് ചോക്ലേറ്റ്,മിൽക്ക് ചോക്ലേറ്റ്, ബട്ടർ ചോക്ലേറ്റ്,ഡ്രൈ ഫ്രൂട്‌സ് ചോക്ലേറ്റ് അങ്ങനെ എണ്ണമറ്റ ചോക്ലേറ്റുകളാണ് വിപണിയിലുള്ളത്. എന്നാൽ ചോക്ലേറ്റിനെ കണ്ടാൽ പേടിക്കുന്നവരുണ്ട്.. ഷുഗർ രോഗികളാണോ എന്നാണ് ചോദ്യമെങ്കിൽ തെറ്റി. ചോക്ലേറ്റിനെ കണ്ടാൽ ഭയന്ന് വിറയ്ക്കുന്ന, ഉത്കണ്ഠ തോന്നുന്നവരുണ്ട്. കൊക്കോലാറ്റോഫോബിയ എന്നതാണ് ഈ പേടിയുടെ പേര്, ഈ ഫോബിയ ഉള്ളവർ ചോക്ലേറ്റിനെ വളരെ പേടിയോടെ അകറ്റിനിർത്തും. 2000 ത്തിലാണ് ഈ വാക്ക് ആദ്യമായി ഡിക്ഷനറിയിൽ ഉൾപ്പെടുത്തിയത്.
ചോക്ലേറ്റ് കണ്ടാൽ ഈ കൂട്ടർക്ക് ഹൃദയമിടിപ്പ്,വിയർപ്പ്,ഓക്കാനം എന്നീ ശാരീരിക ലക്ഷണങ്ങൾ ഉണ്ടാവും.മാനസിക ആരോഗ്യത്തെ വരെ ഇത് ബാധിച്ചേക്കാം എന്നാണ് വിദഗ്ധർ പറയുന്നത്. മുൻ കാല അനുഭവങ്ങൾ അതായത് എപ്പോഴെങ്കിലും ചോക്ലേറ്റ് കഴിച്ചപ്പോൾ അപകടം സംഭവിച്ചത് അലർജി വന്നത് എന്നിവ ചോക്ലേറ്റിനോടുള്ള പേടി കാരണമാകും.
ഇനി ചോക്ലേറ്റിന്റെ കുറച്ച് ഗുണങ്ങൾ അറിഞ്ഞാലോ?
മഗ്‌നീഷ്യം, സിങ്ക്, ആൻറി ഓക്‌സിഡന്റ്‌സ് എന്നിവ ചോക്ലേറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫോസ്‌ഫേറ്റ്, പ്രോട്ടീൻ, കാൽസ്യം മുതലായവ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നു. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് രക്തസമ്മർദം ശരിയായ അളവിൽ നില നിർത്താൻ സഹായിക്കുന്നുണ്ട്.7085 ശതമാനം വരെ കൊക്കോ അടങ്ങിയ 100 ഗ്രാം ചോക്ലേറ്റ് ബാറിൽ നാരുകൾ, ഇരുമ്പ്, മഗ്‌നീഷ്യം, കോപ്പർ, മാംഗനീസ് എന്നിവയുമുണ്ട്. കൂടാതെ പൊട്ടാസ്യം ഫോസ്ഫറസ്, സിങ്ക്, സെലീനിയം എന്നിവയും. സാച്ചുറേറ്റഡ്, മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഡാർക്ക് ചോക്ലേറ്റിലുണ്ട്. സിങ്കിന്റെ ഏറ്റവും വലിയ സ്രോതസ്സാണ് ഡാർക്ക് ചോക്ലേറ്റ്.
Discussion about this post