തിരുവനന്തപുരം; സിപിഎമ്മിൽ പ്രവർത്തിക്കുമ്പോൾ തന്നെ താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്നുവെന്ന് മധു മുല്ലശ്ശേരി. നാളെ രാവിലെ 10 മണിക്ക് ബിജെപി ഓഫീസിൽ വച്ച് അംഗത്വം സ്വീകരിക്കുമെന്നും മകനടക്കം നിരവധി പേർ തന്നോടൊപ്പം ബിജെപിയിൽ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏരിയ സെക്രട്ടറി സ്ഥാനം നൽകാത്തത് കൊണ്ടല്ല പാർട്ടി വിട്ടതെന്നും ലഭിച്ചിരുന്നുവെങ്കിലും പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മധുവിന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവർ മധുവിനെ ഷാളണിയിച്ച് സ്വീകരിച്ചു.
പ്രധാനമന്ത്രി മോദിയുടെ വികസന പ്രവർത്തനങ്ങളെ എത്ര കുറ്റപ്പെടുത്തിയാലും ചെറുതാക്കി കാണാൻ സാധ്യമല്ല. വ്യക്തമായ ആലോചനയ്ക്ക് ശേഷമാണ് ബി.ജെ.പിയിലേക്ക് പോകുന്നത്. പാർട്ടിയിൽ മെമ്പർഷിപ്പ് നാളെ സ്വീകരിക്കും. സംസ്ഥാന കാര്യാലയത്തിൽ എത്തി അദ്ധ്യക്ഷൻ കെ. സുരേന്ദ്രനിൽ നിന്ന് പ്രാഥമിക അംഗത്വം സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സുഹൃത്തുക്കളോട് ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണ്.
ഏരിയാ സെക്രട്ടറി ആകണമെന്ന് പോലും തനിക്ക് താത്പര്യമില്ലായിരുന്നു. എന്നാൽ, സമ്മേളനം കഴിയുന്നതുവരെ നിൽക്കാൻ സുഹൃത്തുക്കൾ ആവശ്യപ്പെട്ടു. ഈ രീതിയിൽ സി.പി.എമ്മിൽ നിന്നുപോകാൻ തനിക്ക് സാധ്യമല്ലെന്ന് ഏറെ നാളുകൾക്ക് മുൻപ് തന്നെ വ്യക്തമാക്കിയതാണ്. നിരവധി പാർട്ടി മെമ്പർമാർ തനിക്കൊപ്പമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post