കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഒറ്റപ്പാലം മോട്ടോർ വാഹനവകുപ്പിലെ എഎംവിഐയും നടനുമായ ഉദ്യോഗസ്ഥനെതിരെ നടപടി. ഒറ്റപ്പാലം ജോയിന്റ് ആർടിഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയ കാസർകോട് സ്വദേശി എം മണികണ്ഠനെയാണ് സസ്‌പെൻഡ് ചെയ്തത്.
ഒറ്റപ്പാലത്തെ വാടക വീട്ടിൽനിന്ന് 1.90 ലക്ഷം രൂപ പിടിച്ചതിനു പിന്നാലെയാണു നടപടി. വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോഴിക്കോട്ടെ വിജിലൻസ് സ്‌പെഷൽ സെൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്തതിനു പിന്നാലെയായിരുന്നു ഒക്ടോബർ 29നു റെയ്ഡ് നടന്നത്.
മണികണ്ഠൻ. വാടക വീട്ടിൽനിന്നു പണത്തിനു പുറമെ മൊബൈൽ ഫോണും ചില രേഖകളും കസ്റ്റഡിയിലെടുത്തിരുന്നു. പരിശോധനാ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതിനു പിന്നാലെയാണു മണികണ്ഠനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ആട്2, ജാനകീ ജാനെ, അഞ്ചാംപാതിര ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്
Discussion about this post