മനുഷ്യജീവിതത്തിൽ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ്ണ പരിവർത്തനഘട്ടമാണ് കൗമാരം (Adolescence). ബാല്യത്തെയും യൗവനത്തെയും ബന്ധിപ്പിക്കുന്ന പാലം. വ്യക്തിത്വം രൂപപ്പെടുന്ന കാലഘട്ടമാണ് കൗമാരപ്രായം. ലോകാരോഗ്യസംഘടനയുടെ (WHO) നിർവ്വചനമനുസരിച്ച് കൗമാരം 10 വയസ്സുമുതൽ 19 വയസ്സുവരെയുള്ള വളർച്ചാ-വികാസഘട്ടമാണ്. ശാരീരിക പക്വതയോടൊപ്പം മാനസിക വൈകാരിക സാമൂഹിക പക്വതകൂടി ആർജിക്കേണ്ട കാലമാണിത്. കൗമാരത്തിലുണ്ടാകുന്ന ശാരീരിക, മാനസിക മാറ്റങ്ങൾ ശേഷജീവിതം മുഴുവൻ നീണ്ടുനിൽക്കുന്ന ചിന്താഗതിക്കും പെരുമാറ്റത്തിനും കാരണമാകും എന്ന വസ്തുത ഓർമിക്കേണ്ടതാണ്
കൗമാര കാലത്ത് കുട്ടികളിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. അകാരണമായ ദേഷ്യം, എതിർത്ത് സംസാരിക്കൽ,ഇടയ്ക്ക് പരുഷമായ പെരുമാറ്റം,വാശി,ബഹുമാനക്കുറവ്, എന്നിങ്ങനെ പല പ്രശ്‌നങ്ങളും ഉണ്ടായേക്കാം. എന്നാൽ ഇത് പലപ്പോഴും മാതാപിതാക്കൾക്ക് അംഗീകരിക്കാൻ സാധിച്ചെന്ന് വരില്ല. പക്ഷേ ഒരു കാര്യം ഓർമ്മയിരിക്കട്ടെ, കൗമാരക്കാരുടെ പെരുമാറ്റം രൂപപ്പെടുത്തുന്നതിൽ മാതാപിതാക്കളുടെ ശൈലിയ്ക്കും പെരുമാറ്റത്തിനും പങ്കുണ്ട്. കുട്ടികളോടുള്ള അവരുടെ സമീപനങ്ങളും സ്വഭാവത്തെ സ്വാധീനിച്ചേക്കാം.
കൗരമാര കാലത്ത് ഉപദേശം കേൾക്കാൻ ഇഷ്ടപ്പെടാത്തവരായിരിക്കും അധികവും. അവരോട് സ്‌നേഹത്തിന്റെ ഭാഷയിൽ സ്വയം മാതൃകയായി തീർന്നുവേണം സംസാരിക്കാൻ. ഈ മാറ്റങ്ങളെല്ലാം സ്വാഭാവികമാണെന്നും സ്വയം നിയന്ത്രണവും അച്ചടക്കവും ഊഷ്മളതയും ജീവിതത്തിൽ കാത്തുസൂക്ഷിക്കാനും പ്രേരിപ്പിക്കണം. സ്വേച്ഛാധിപത്യ ശൈലികൾ കുട്ടികളിൽ അഹങ്കാരവും ധിക്കാരവും വളർത്തുകയേ ഉള്ളൂ. തുറന്ന ആശയവിനിമയമാണ് മാതാപിതാക്കളും തമ്മിൽ എന്നും ആവശ്യം. മാതാപിതാക്കളെ കൂടുതൽ കേൾക്കാനും തിരിച്ചും അത് പ്രാവർത്തികമാക്കാനും ശ്രദ്ധിക്കുക. പരസ്പരം ബഹുമാനിച്ചാൽ തിരിച്ചും ബഹുമാനിക്കാൻ കുട്ടികൾ ശ്രമിക്കും.
മക്കളുടെ താത്പര്യങ്ങളും അഭിപ്രായങ്ങളും പരിഗണിക്കണം. അതിലെ തെറ്റും ശരിയും. മനസിലാക്കിക്കൊടുക്കുകയും തീരുമാനമെടുത്താൽ അത് ഭാവിയിൽ എങ്ങനെ ജീവിതത്തെ സ്വാധീനിക്കുമെന്നും, എന്താണ് സംഭവിക്കുകയെന്നും പറഞ്ഞ് മനസിലാക്കിക്കൊടുക്കുക.
14 വയസ്സ് കഴിഞ്ഞിട്ടും കുട്ടികൾ മാതാപിതാക്കളെ അനുസരിക്കാതെ, ദേഷ്യം പ്രകടിപ്പിച്ചാൽ, അല്ലെങ്കിൽ ബഹുമാനം ഇല്ലാത്ത രീതിയിൽ പെരുമാറിയാൽ, ഇത് മാറ്റിയെടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.കുട്ടികളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ചിലപ്പോൾ അവർക്ക് തന്നെ സ്വയം മനസ്സിലാകണമെന്നില്ല. അവർക്ക് പോലും അവരുടെ മനസ്സിനെ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായെന്ന് വന്നേക്കാം. ഇത്തരം സന്ദർഭങ്ങളിൽ കുട്ടികൾക്ക ആവശ്യം മാനസിക പിന്തുണയാണ്. കുട്ടികൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ വയ്ക്കുന്നത് അവർക്ക് മാതാപിതാക്കളോടുള്ള അടുപ്പം കുറയും. ഒരിക്കലും അവരെ അടക്കിവാഴാതെ, അവരോട് ചേർന്ന് പ്രവർത്തിക്കുക.
Discussion about this post