തിരുവനന്തപുരം; ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനോട് ക്രൂരത. രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ചു. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുഞ്ഞിനെ ഉപദ്രവിച്ചത്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി പോലീസിന് പരാതി നൽകിയതിന് പിന്നാലെ ആയമാരായ അജിത,മഹേശ്വരി,സിന്ധു എന്നിവരെ അറസ്റ്റ് ചെയ്തു. പോക്‌സോ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ആരോഗ്യനില തൃപ്തികരമാമെന്നാണ് വിവപം,
കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനുമാണ് കേസ്. അജിത എന്ന ആയയാണ് കുഞ്ഞിനെ മുറിവേൽപ്പിച്ചത്. മറ്റ് രണ്ടുപേർ ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് വിവരം.മൂന്ന് ആയമാരും കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് വിവരം.ശിശുക്ഷേമ സമിതിയിൽ 103 ആയമാരാണ് ഉള്ളത്.
Discussion about this post