യംഗ് ജനറേഷനെ പറ്റി തുറന്ന് പറഞ്ഞ് നടൻ ബൈജു. വേറെ അഭിപ്രായമൊന്നുമില്ല. ന്യൂജനറേഷനെ കുറിച്ച് പറയാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. ഇൻസ്റ്റഗ്രാം വാട്‌സ്ആപ്പ് എന്നിവയല്ലേ ഇവരുടെ ജീവിതം എന്ന് താരം പറഞ്ഞു.
ഇവൻമാർക്ക് ഒന്നും രാത്രി ഉറക്കമില്ല. പൊതുവെ ലേസിയാണ്. ഇൻസ്റ്റഗ്രാം വാട്‌സ്ആപ്പ് എന്നിവയില്ലാത്ത ജീവിതം ന്യൂജനറേഷനല്ല. അതിലാണ് അവരുടെ മുഴുവൻ കാര്യങ്ങളും ഇരിക്കുന്നത് എന്നാണ് യംഗ് ജനറേഷനെ പറ്റി എന്താണ് അഭിപ്രായമെന്നുള്ള ചോദ്യത്തിന് ബൈജുവിന്റെ മറുപടി .
അതേസമയം ഈയിടെ നടന്ന മകളുടെ കല്യാണത്തിനെ കുറിച്ചു താരം പറഞ്ഞു. മകളുടെ കല്യാണത്തിന് താൻ വിളിച്ചിട്ട് വരാത്ത ഒരാളുടെയും മക്കളുടെ കല്യാണത്തിന് താൻ പോകില്ല. ആരോടും പിണക്കമുണ്ടായിട്ട് അല്ല. എനിക്ക് ഇങ്ങനെയല്ലേ ചെയ്യാൻ പറ്റൂ ? എന്നും താരം ചൂണ്ടിക്കാട്ടി.
Discussion about this post