മിനിസ്‌ക്രീനിലൂടെ വന്ന് വന്ന മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് വീണ നായര്‍. കോമഡി റോളുകളും സഹതാര വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്തിരുന്ന വീണ നൃത്തവും ഒന്നിച്ചു കൊണ്ട് പോവാറുണ്ട്.
സ്വകാര്യ ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ട വീണ അതിനെയെല്ലാം അതിജീവിച്ച് ജീവിതം ഏറ്റവും മനോഹരമാക്കാനുള്ള ശ്രമത്തിലാണ്.
സമൂഹമാദ്ധ്യമത്തിലും സജീവമാണ്. അടുത്തിടെ വീണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് ആണ് വൈറലാവുന്നത്. ‘ജീവിതം വളരെ ചെറുതാണ്, കിട്ടുന്ന ഓരോ നിമിഷവും മനോഹരമാക്കണം എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഒരു വെള്ളച്ചാട്ടത്തിന്റെ മുന്നില്‍ നില്‍ക്കുന്ന വീഡിയോയ്‌ക്കൊപ്പമാണ് വീണയുടെ പോസ്റ്റ്. ‘എല്ലാം ആസ്വദിക്കുക, ഓരോ നിമിഷവും, ഓരോ സാഹചര്യവും. കാരണം ജീവിതം വളരെ ചെറുതാണ്’ എന്നാണ് വീണ ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. നിരവധി കമന്റുകള്‍ ആണ് വീണയെ പിന്തുണച്ചു കൊണ്ട് എത്തിയിരിക്കുന്നത്.
‘അത്രയേയുള്ളൂ, ഹാപ്പിയായി ജീവിക്കൂ’, വീണ നില്‍ക്കുന്ന സ്ഥലം എവിടെയാണെന്നും കമന്റുകള്‍ ഉണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാരിയില്‍ അതി സുന്ദരിയായ നില്‍ക്കുന്ന ചിത്രങ്ങള്‍ വീണ പങ്കുവച്ചിരുന്നു. നെറുകില്‍ സിന്ദൂരവും, സുന്ദരമായ ചിരിയുമുള്ള ഓരോ ഫോട്ടോയ്ക്കും പഴയകാല പാട്ടുകളാണ് ബാക്ക്ഗ്രൗണ്ടായി നല്‍കിയിരിക്കുന്നത്.
Discussion about this post