തിരുവനന്തപുരം: സിപിഎം നേതാവ് മധു മുല്ലശ്ശേരിയ്ക്ക് പിന്നാലെ മകൻ മിഥുൻ മുല്ലശ്ശേരിയും ബിജെപിയിലേക്ക്. മിഥുനെ ഡിവൈഎഫ്‌ഐ പുറത്താക്കി. ഉടൻ തന്നെ മിഥുൻ ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.
രാവിലെ 11 മണിയോടെ മധു ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് മകനെതിരെ നടപടി സ്വീകരിച്ചത്. മധുവിനൊപ്പം മിഥുനും ബിജെപിയേക്ക് പോകുകയാണ് എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഡിവൈഎഫ്‌ഐ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുകയായിരുന്നു.
മംഗലപുരം മുൻ ഏരിയ സെക്രട്ടറി ആയ മധുവിനെ അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് സിപിഎം പുറത്താക്കിയത്. മധു പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നാണ് സിപിഎമ്മിന്റെ നിരീക്ഷണം. ഇതിന് പിന്നാലെ പുറത്താക്കുകയായിരുന്നു. തുടർന്ന് രാത്രിയോടെ അദ്ദേഹം ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ഇന്ന് രാവിലെ ബിജെപി അംഗത്വം സ്വീകരിക്കുകയായിരുന്നു.
Discussion about this post