തൃശ്ശൂർ : നാല് മണിക്കൂർ നീണ്ട രക്ഷാദൗത്യം വിഫലമായി . സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാന ചരിഞ്ഞു. . രാവിലെ 8 മണിയോടെയാണ് ആന കുഴിയിൽ വീണ് കിടക്കുന്നത് നാട്ടുക്കാർ കണ്ടത്. ഫോറസ്റ്റ് അധികൃതർ ആനയെ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു.
ആദ്യ ഘട്ടത്തിൽ ആന രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ആനയ്ക്ക് കുഴിയിൽ നിന്ന് തിരിച്ച് കയറാൻ സാധിച്ചില്ല. വീണതിൽ പരിക്കേറ്റതായിരിക്കണം മരണത്തിന് കാരണം എന്നാണ് ഡോക്ടർ പറയുന്നത്. കൂടുതൽ വിവരങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷമേ അറിയിക്കാൻ സാധിക്കൂ എന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
തൃശ്ശൂർ പാലപ്പിള്ളി എലിക്കോടിലാണ് സംഭവം. എലിക്കോട് റാഫി എന്നയാളുടെ സെപ്റ്റിക് കുഴിയിലാണ് കാട്ടാന വീണ് കിടക്കുന്നത്. ആളില്ലാത്ത വീട്ടിലെ ടാങ്കിൽ ആണ് ആന വീണത്.
Discussion about this post