മോഹൻലാൽ സംവിധായകനാകുന്ന മെഗാ ബജറ്റ് ത്രിഡി ചിത്രം ‘ബറോസ്’ എത്തുന്നു. ഡിസംബർ 25ന് ക്രിസ്മസ് റിലീസ് ആയി ചിത്രം തിയറ്റുകളിലെത്തും. മോഹൻലാൽ തന്നെയാണ് ഈ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
ഒരു മാന്ത്രിക ക്രിസ്മസിന് തയ്യാറാകൂ എന്ന ക്യാപ്ഷനോടെയാണ് താരം തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ ബറോസ് ഒരുക്കുന്നത്. നാലര പതിറ്റാണ്ട് പിന്നിടുന്ന അഭിനയ ജീവിതത്തിൽ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും മോഹൻലാൽ എന്നത് ആരാധകരെ ആവേശത്തിലാക്കുന്നു.
അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനൊരുങ്ങുന്നത്.
ഈ സിനിമ ആദ്യം ഒക്ടോബർ 3 ന് റിലീസ് ചെയ്യാനാണ് കരുതിയിരുന്നത്. തീയതി താരം തന്നെയാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് മാറ്റുകയായിരുന്നു.
Discussion about this post