മുംബൈ: പണ്ട് കാലത്ത് അറിയാത്ത വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ ചോദിച്ച് ചോദിച്ച് പോകുക പതിവായിരുന്നു. എന്നാൽ ഇന്ന് ഗൂഗിൾ മാപ്പ് പറയുന്ന വഴികളിലൂടെയാണ് നമ്മുടെ സഞ്ചാരം. വലിയ ഉപകാരിയായ ഗൂഗിൾ മാപ്പ് ചിലപ്പോഴെല്ലാം നമുക്ക് നല്ല മുട്ടൻ പണിയും തരാറുണ്ട്. അറിയാത്ത വഴിയിലൂടെ നമ്മെ കൊണ്ടുപോയി തോട്ടിലും പുഴയിലുമെല്ലാം തള്ളിയിടും. പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ.
ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് ഇതിനോകം തന്നെ പലവിധ മാറ്റങ്ങൾക്ക് ഗൂഗിൾ മാപ്പ് വിധേയമായിട്ടുണ്ട്. ട്രാഫിക് ബ്ലോക്ക് ഉൾപ്പെടെ ഇന്ന് യാത്രാ വേളയിൽ നാം അറിയുന്നത് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ്. ഇപ്പോഴിതാ യാത്രാ വേളയിൽ വാഹനയാത്രികർക്ക് , പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രികർക്ക് ഗുണം ചെയ്യുന്ന മാറ്റവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ മാപ്പ്.
യാത്രാ വേളയിൽ നമുക്ക് മുൻപിൽ പോലീസ് ചെക്കിംഗ് ഉണ്ടെങ്കിലും ഇനി ഗൂഗിൾ മാപ്പ് നമുക്ക് പറഞ്ഞുതരും. 9 ടു 5 ഗൂഗിൾ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റോഡ് അടച്ചിടൽ, റോഡിലെ നിർമ്മാണ പ്രവർത്തനങ്ങൾ, സ്പീഡ് ക്യാമറയുടെ സാന്നിദ്ധ്യം എന്നിവയും മാപ്പ് പറഞ്ഞുതരും. ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രശ്‌നങ്ങൾ അറിയിക്കാനുള്ള സൗകര്യവും ഗൂഗിൾ മാപ്പ് നൽകുന്നുണ്ട്.
Discussion about this post