തിരുവനന്തപുരം; ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ വലിയ ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു പണി. തിയറ്ററുകളിലെത്തിയപ്പോള്‍ പ്രീ റിലീസിന് കിട്ടിയ ഹൈപ്പിനോട് നീതി പുലര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞു. റിലീസിന് ശേഷം മികച്ച മൗത്ത് പബ്ലിസിറ്റിയും പണിക്ക് ലഭിച്ചു.
ഇപ്പോഴിതാ തിയറ്ററുകളില്‍ 50 ദിവസം പൂര്‍ത്തിയാക്കുകയാണ് പണി. സംവിധാന അരങ്ങേറ്റ ചിത്രത്തിലൂടെ ജോജു ജോര്‍ജ് നേട്ടം കൊയ്തു എന്ന് തന്നെയാണ് ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായം. ബോക്സ് ഓഫീസില്‍ ‘പണി’ 35 കോടി നേടി എന്നാണ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. ഇതനുസരിച്ച് മുതല്‍മുടക്ക് പരിഗണിക്കുമ്പോള്‍ ചിത്രം സൂപ്പര്‍ഹിറ്റ് ആണ്.
അതേസമയം, 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് അണിയറക്കാര്‍ പുതിയ പോസ്റ്ററും പുറത്തിറക്കിയിരുന്നു. ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിച്ച ‘പണി’ക്ക് തിയേറ്ററുകളിൽ വൻ ജന പിന്തുണ ലഭിച്ചിരുന്നു.
ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്‍റർടെയ്നറായി എത്തിയ ചിത്രം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദർശനത്തിനായി എത്തിയിരുന്നു.
Discussion about this post